
ആരായിരുന്നു അവര്‍ എനിക്ക്... ?
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
എന്നിട്ടും... ഞാന്‍ അവരെ അമ്മ എന്നു വിളിച്ചു.
അവരുടെ മടിയില്‍ക്കിടന്ന്
കഥകള്‍ കേട്ട് ഉറങ്ങാന്‍ വാശിപിടിച്ചു...
അവരുടെ മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട്
വാരിത്തരുന്ന ഓരോ ചോറുരുളകള്‍ക്കും..
വല്ലാത്ത ഒരു കുഴമ്പിണ്റ്റേയോ,മരുന്നിണ്റ്റേയോ രുചി ചേര്‍ന്നിട്ടും...
അവരുടെ കൈയ്യില്‍ നിന്നു മാത്രം അതു വാങ്ങിക്കഴിക്കാന്‍
ഞാന്‍ കൊതിയോടെ കാത്തിരുന്നു....
പാച്ചു അമ്മ...
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
അവരുടെ ശരിക്കുള്ള പേരെന്താണെന്നുപോലും എനിക്കറിയില്ല...
എന്തിനാണെന്നോ...എന്നുമുതലാണെന്നോ എനിക്കോര്‍മയില്ല...
ഞാന്‍ അവരെ പാച്ചുവമ്മ എന്നു വിളിച്ചുതുടങ്ങിയതുപോലും...
പാച്ചുവമ്മ ആരും കേള്‍ക്കാതെ
എനിക്കുപറഞ്ഞു തന്ന കഥകളിലൊക്കെയും...
വെളുത്ത സാരി ചുറ്റി... കാലില്‍ പാദസ്വരത്തിണ്റ്റെ മണിമുഴക്കി...
അഴിഞ്ഞു കിടക്കുന്ന നീളമുള്ള മുടിയും...
ചുണ്ടില്‍.... രക്തക്കറയും....
പാലപ്പൂവിണ്റ്റെ മണവുമായി....
പൊട്ടിച്ചിരിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞു
നടക്കുന്ന ഒരു യക്ഷിയുണ്ടായിരുന്നു.
ഉറക്കത്തില്‍ എത്രയോവട്ടം...
ആ പാദസരത്തിണ്റ്റെ കിലുക്കം ഞാന്‍ കേട്ടിട്ടുണ്ട്...
ആ പാദസ്വരത്തിണ്റ്റെ കിലുക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍...
ഒരിക്കല്‍ പാച്ചുവമ്മ തന്നെയാണ് പറഞ്ഞു തന്നത്...
കിടക്കുമ്പോള്‍ അരുകില്‍ ബൈബിളോ
കുരിശോ എടുത്തുവെച്ചാല്‍ മതി എന്ന്...
പിന്നീട്... നല്ല ഉറക്കത്തില്‍ പോലും...
കൈവിട്ടുപോകാന്‍ ആവാത്ത വിധം,
എണ്റ്റെ നെഞ്ചോടുചേര്‍ത്തു ഞാന്‍
ഇറുക്കിപ്പിടിച്ചുകിടന്നിരുന്നു ഒരു ബൈബിള്‍.
'"കുഞ്ഞേ'" എന്നു മാത്രമേ പാച്ചുവമ്മ
എന്നെ വിളിച്ചതായി എനിക്കോര്‍മ്മയുള്ളൂ...
ആ വിളിയില്‍... എന്നോടുള്ള സ്നേഹമായിരുന്നോ...
അതോ...എണ്റ്റെ പേര് പാച്ചുവമ്മക്കറിയില്ലാഞ്ഞിട്ടോ...
ഓര്‍മ്മയില്‍ നില്‍ക്കാഞ്ഞിട്ടോ എന്നെ അങ്ങനെ
വിളിച്ചിരുന്നത് എന്നും ... എനിക്കറിയില്ല....
ഒന്നുമാത്രം എനിക്കറിയാം...
അച്ഛണ്റ്റെ കൈ പിടിച്ച് ഒരിക്കല്‍...
പാച്ചുവമ്മയോട് യാത്ര പറയുമ്പോള്‍...
പാച്ചുവമ്മയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്...
ഞാന്‍ സാക്ഷിയായിരുന്നു.
എന്നെ ചേര്‍ത്തുപിടിച്ചു.....
അന്ന് അവസാനമായി പാച്ചുവമ്മ ചോദിച്ചത്....
കുഞ്ഞ് വലുതാകുമ്പോള്‍...
പാച്ചുവമ്മയെ മറക്കുമോ എന്നു മാത്രമാണ്....
അന്നു "ഇല്ലാ" എന്ന് ഒറ്റവാക്കില്‍ മറുപടി
പറയാനേഎനിക്കറിയാമായിരുന്നുള്ളൂ..
അതോ പോകാനുള്ള തിരക്കാണോ
എന്നെക്കൊണ്ട് ആ ഒരു വാക്കില്‍ മാത്രം
പാച്ചുവമ്മയെക്കൊണ്ട്‌യാത്ര പറയിച്ചത്... ?
പിന്നീടൊരിക്കലും... ഞാന്‍ പാച്ചുവമ്മയെ കണ്ടിട്ടില്ല.
എവിടെയാണെന്നു തിരക്കാന്‍ ശ്രമിച്ചിട്ടുണ്ട്...
പറ്റാവുന്നവിധത്തിലൊക്കെ അന്വേഷിച്ചിട്ടുമുണ്ട്.
ആര്‍ക്കും പിടികൊടുക്കാതെ... പാച്ചുവമ്മ
എവിടെയാവും ഒളിച്ചത് എന്ന് ഒരുപാടുവട്ടം
ആലോചിച്ചിട്ടുണ്ട് എപ്പോഴൊക്കെയോ ഞാന്‍...
മറക്കില്ല എന്ന ഒറ്റവാക്കില്‍...
അന്നു ഞാന്‍ പാച്ചുവമ്മക്കു കൊടുത്തത്...
പാച്ചുവമ്മക്കുള്ള എണ്റ്റെ അവസാനത്തെ മറുപടി മാത്രമല്ല....
അവസാനത്തെ വാക്കുകൂടിയായിരുന്നു എന്ന്...
കാലം പിന്നെയെനിക്ക് തെളിയിച്ചുതന്നു.
എങ്കിലും...മനസ്സില്‍....
ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു...
എനിക്ക് മറക്കാന്‍ കഴിയാത്തത്....
പാച്ചുവമ്മയെ ആണോ... ?
അതോ പാച്ചുവമ്മ വാരിതന്ന
ചോറുരുളയില്‍ ചേര്‍ന്നിരുന്ന
മരുന്നിണ്റ്റേയോ കുഴമ്പിണ്റ്റേയോ
എന്നറിയാത്ത ആ രുചിയോ... ?
അതോ രക്തക്കറയുള്ള ചുണ്ടും...
പാലപ്പൂവിണ്റ്റെ മണവുമായി....
എണ്റ്റെ ഉറക്കത്തില്‍ ഞാന്‍ കേട്ടിരുന്ന
എണ്റ്റെ അരുകിലേക്കു നടന്നു വരുന്ന
ആ പാദസ്വരത്തിണ്റ്റെ കിലുക്കമോ... ?
ഉത്തരം ക്യത്യമായി പറയുന്നില്ല എണ്റ്റെ മനസ്സെന്നോട്...
എങ്കിലും....എനികു പക്ഷേ ഒന്നറിയാം...
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും...ഇന്നും....
ഞാന്‍ കഴിക്കാനായി വായില്‍ ഭക്ഷണം
എടുത്ത് എപ്പോള്‍ വെച്ചാലും....
പാച്ചുവമ്മ വായില്‍ വെച്ചുതന്നിരുന്ന...
ആ കുഴമ്പിണ്റ്റേയും മരുന്നിണ്റ്റേയും ചേര്‍ന്ന രുചിയില്ല
അതിനു എന്നു ഞാന്‍ തിരിച്ചറിയാറുണ്ട്....
അത് സത്യമാണ്... ഞാന്‍ തിരിച്ചറിഞ്ഞ സത്യം...
ഓരോ വട്ടവും എന്നും ഞാന്‍ തിരിച്ചറിയുന സത്യം...
പലരോടും... തമാശയായും കാര്യമായും
ഞാന്‍ അതു പലപ്പോഴും പറയാറുമുണ്ട്..
പിന്നെ എന്നും ഉറങ്ങുമ്പോള്‍.. ആരും കാണാതെ
സൂത്രത്തില്‍ബൈബിള്‍ എടുത്തു ഞാന്‍ അരുകില്‍ വെക്കുന്നത്...
അതിനുപിന്നില്‍ ഞാന്‍ ആരോടും പറയാത്ത ഒരു രഹസ്യമുണ്ട്.
ബൈബിള്‍ എണ്റ്റെ അരുകിലില്ലാത്ത രാത്രികളിലൊക്കെയും
ആ പാദസ്വരത്തിണ്റ്റെ കിലുക്കം എണ്റ്റെ അരുകിലേക്ക്
എന്നെത്തേടിവരാറുണ്ട് എന്ന സത്യമായ രഹസ്യം........
http://www.orkut.com/Main#CommMsgs?cmm=9
4 comments:
എത്ര വ്യവച്ഛേദിച്ചു നോക്കിയാലും സ്നേഹത്തിന്റെ ചില സ്പര്‍ശങ്ങളുണ്ട് അത് ഈ ഇതില്‍ നിറഞ്ഞു നില്ക്കുന്നു.ഒന്നുമാത്രം എനിക്കറിയാം...
അച്ഛണ്റ്റെ കൈ പിടിച്ച് ഒരിക്കല്‍...
പാച്ചുവമ്മയോട് യാത്ര പറയുമ്പോള്‍...
പാച്ചുവമ്മയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്...
ഞാന്‍ സാക്ഷിയായിരുന്നു.
ഈ വരി എവിടെയൊക്കയൊ കൊളുത്തുന്നു
എത്ര വ്യവച്ഛേദിച്ചു നോക്കിയാലും മനസിലാകാത്ത
ഇതു പോലുള്ള അമ്മമ്മാര്‍ എത്രയോാ ഉണ്ട്
നമ്മുക്കു ചുറ്റും
പാച്ചുവമ്മ,
പരിചിത കഥാപാത്രം
Post a Comment