Monday, January 4, 2010

**ഇവന്‍ എന്റ്റെ ബാല്യകാല കാമുകന്‍ **


വിജനമായ അമ്പലകുളത്തില്‍
വിരിയുന്ന താമരപൂ പറിക്കാന്‍
ആരും കാണാതെ പോയ...
ആ ദിവസമാണ് ...
എന്റ്റെ അച്ഛന്‍ അമ്മയോട് ആദ്യമായി
അവനെ കുറിച്ച് പറയുന്നതും
എന്ത് വില കൊടുത്തും അവനെ
വിട്ടിലേക്ക്‌ കൊണ്ട് വരുന്നതിനെക്കുറിച്ച്
ആലോചിച്ചു തീരുമാനിക്കുനതും ..

വലിയ കാറ്റും ഇടി മിന്നലുമുള്ള മാഴയത്താണ്
മാവിന്‍ ചുവട്ടില്‍ നല്ല മധുരമുള്ള മാങ്ങാ വീഴുന്നതെന്ന്
അടുത്ത വീട്ടിലെ വലിയമ്മ പറയുന്നത് കേട്ട് ,
വേറെ ആര്‍ക്കും കിട്ടുന്നതിനു മുന്‍പ്പേ അത് പിറക്കാന്‍
ഇടി മിന്നലോടു കൂടിയ പെരു മഴയത്ത്
ഇറങ്ങി ഓടിയ ആ ദിവസം..

അന്നാണ് ,
അവന്‍ അച്ഛന്റ്റെ കൂടെ ആദ്യമായി വിട്ടില്‍ വന്നതും
ഞാന്‍ ആദ്യമായി അവനെ നേരില്‍ കാണുന്നതും
എനിക്ക് എപ്പോളും കാണാന്‍ പറ്റുന്ന വിധത്തില്‍
അവന്‍ എന്നെ നോക്കി ഒരു മാതിരി കോപ്പിലെ
ചിരി ചിരിച്ചു കൊണ്ട് ...ഒരു മൂളി പാട്ടുമായി
അവന്റ്റെ കഴുകന്‍ കണ്ണുകളോടെ എന്നെ
ഒരു പേടി സ്വപ്നംപോലെ പിന്തുടര്‍ന്ന് തുടങ്ങിയതും..

കൂട്ടുകാരിക്ക് കിട്ടിയ രണ്ട്ട് മയില്‍ പീലിയില്‍
ഒന്ന് ഞാന്‍ കൊതിയോടെ ചോദിച്ചിട്ടും തരാതെ അവള്‍
പുസ്തകത്തില്‍ ഒളിപ്പിക്കുന്നത് കണ്ട്ട്
അവള്‍ അറിയാതെ അതിലൊന്ന് ഞാന്‍ എടുത്തു
എന്റ്റെ പുസ്തകത്തില്‍ ഒളിപ്പിച്ചത്
അച്ഛന്‍ അറിഞ്ഞ ദിവസം...

അന്നാണ്,
ആദ്യമായി ഞാനും അവനുമായി
ഒരു ഏറ്റുമുട്ടല്‍ ഉണ്ട്ടായത്

എന്റ്റെ പുസ്തക്തിലിരുന്നു ആ മയില്‍പീലി
പെറ്റു കുട്ടുമ്പോള്‍ അവളുടെ മയില്‍ പീലിയെ ഞാന്‍
തിരിച്ചു കൊടുക്കുമായിരുന്നുയെന്ന്
എന്റ്റെ ഒച്ചത്തിലുള്ള കരിച്ചിലിനോടൊപ്പം
ഞാന്‍ വിളിച്ചു പറഞ്ഞിട്ടും
അവന്‍ ....ആ ദുഷ്ട്ടന്‍...
എന്റ്റെ അച്ഛന്റ്റെ മുന്‍പ്പില്‍ വെച്ച്
അന്ന് യാതൊരു ദയയും ഇല്ലാതെ
എന്നെ കീഴ്പെടുത്തുക തന്നെയായിരുന്നു

അവന്റ്റെ കരുത്തിനു മുന്നില്‍ ..
ഒരിക്കലും ജയിക്കാന്‍ കഴിയില്ലയെന്ന തിരിച്ചറിവിന് മുന്നില്‍...
അന്ന് ആദ്യമായി ഞാന്‍ പതറി പോയി എന്ക്കിലും..
ഒരിക്കല്‍ കൂടി ഒരു ഏറ്റു മുട്ടലിനുള്ള
അവസരം അവനു കൊടുക്കാതിരിക്കാന്‍
പിന്നിട് ഞാന്‍ വളരെ ബുത്ഥി മുട്ടിയാണെക്കില്‍പോലും
എന്നെ കൊണ്ട് ആവുന്ന വിധം ബോധപൂര്‍വ്വം
ശ്രമിച്ചു കൊണ്ടേയിരുന്നു...

എന്നിട്ടും...
പിന്നിട് ഇടക്ക് എപ്പോളൊക്കെയോ...
എന്നെ തൊട്ടിയും ഉരുമിയും അവനൊരു കള്ള കാമുകന്റ്റെ
പ്രണയ ചാപല്യംപോലെ ...അവന്റ്റെ സാന്യത്യം
എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു..

അപ്പോള്‍ ഞാനോ..
ഒരു ബുദ്ധിമതിയായ കൌശലകാരി പെണ്ണിനെ പോലെ
അവന്റ്റെ കയ്യ് എത്താവുന്ന ദൂരത്തു നിന്നും ഓടി ഒളിച്ചും ...
അവന്റ്റെ മുന്നില്‍ ചെന്ന് പെട്ടു പോയാല്‍
അവന്‍ അടുത്ത് വരുന്നതേ ...
ഒച്ച ഉണ്ട്ടാക്കി... കാറി കൂവി ആളുകളെ വിളിച്ചു കൂട്ടി
സ്വയം രെക്ഷപെടാനുള്ള..എല്ലാ അടവും
അവന്റ്റെ അടുത്ത് പ്രയോഗിച്ചു..
വളരെ എളുപ്പത്തില്‍ രെക്ഷപെണ്ടുകൊണ്ടുംമിരുന്നു..

ഇതിനിടക്ക് എപ്പോളോ...എനിക്ക് ഞാന്‍ അറിയാതെ ....
അവനോടുള്ള ഭയം കുറേശ്ശെ കുറേശ്ശെ കുറഞ്ഞു വരുകയും ...
ഇടക്കൊക്കെ ഒരോ കുസൃതി ഒപ്പിച്ചു ഞാന്‍
അവന്റ്റെ മുന്നില്‍ അലക്ഷ്യമായി ചെന്ന്
പെടുകുയും ചെയ്യിതു തുടങി ...

പിന്നിട് എന്ന് മുതലാണെന്ന് എനിക്ക് ഓര്‍മ്മയില്ല ...
അവന്റ്റെ കയ്യ് എത്താവുന്ന ദുരത്തില്‍ ചെന്ന് ഞാന്‍ നിന്നിട്ടും ..
അവന്‍ എന്തോ ... എന്നില്‍നിന്നും അകന്നു മാറാന്‍ ശ്രമിക്കുന്നപോലെ ....
എന്റ്റെ മുന്നില്‍ വന്നുപെടുമ്പോള്‍...അവനു വല്ലാത്ത ഒരു ചമ്മല്‍ പോലെ ...

ഞാന്‍ അവന്റ്റെ സാമിപ്യം ...എന്നെ കൊണ്ട് ആവുംവിഥം
പിടിച്ചു മേടിക്കാന്‍ നോക്കിയിട്ടും...അവന്‍ എന്തോ
നിര്‍വികാരനായി സഹതാപത്തോടെ എന്നെ നോക്കി നിന്നത്
എന്നെ സത്യത്തില്‍ എപ്പോളൊക്കെയോ വേദനിപ്പിച്ചു...

അവന്‍ അങനെ ഒരു നോക്ക് കുത്തി മാത്രമായി
എന്റ്റെ വിട്ടില്‍ മാറിയത് ...എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ...
മാത്രമല്ല ....അവനെ അതിനുമുന്പ്പു ക്ണ്ടിട്ടിട്ടില്ലത്തവര്‍...
അവനെ നോക്കി അവന്‍ ആരുയെന്നും...എവിടെനിന്ന്
എന്തിനു വന്നവന്‍ എന്നും ചോദിക്കുമ്പോള്‍
ഉത്തരം പറയാനാവാതെ...
എപ്പോളൊക്കെയോ ഞാന്‍ വിഷമിക്കുന്നത് അച്ഛനും ...
അച്ഛന്‍ വിഷമിക്കുന്നത് ഞാനും...തിരിച്ചറിഞ്ഞു...

അങ്ങനെ....അവസാനം...ഒരു ദിവസം..
ഞാന്‍ അവനെ ആരുമറിയാതെ എന്റ്റെ
മുറിയിലേക്ക് കൂട്ടികൊണ്ട് വന്നു....
അവനു എന്നന്നേക്കുമായി ഒളിക്കാന്‍
അവിടെ ഒരു ഇടവും കൊടുത്തു..

എന്തോ... അവനെ നഷ്ട്ടപെടുത്താന്‍ എനിക്ക് കഴിയുന്നില്ല
ഒരുപാടു ഓര്‍മ്മകള്‍ ..എനിക്ക് സമ്മാനിച്ചവന്‍ ആണ് ...അവന്‍
ആ ഓരോ ഓര്‍മ്മകള്‍ക്കും...പറയുവാന്‍ ഓരോ കഥ ഉണ്ട്ട്
ആ ഓരോ കഥകള്‍ക്കും...ഇപ്പോള്‍ എനിക്ക് മാത്രം
ആസ്വദിക്കാന്‍ കഴിയുന്ന ഓരോ സുഗന്തവും ഉണ്ട്ട്...

എന്ക്കിലും..എന്റ്റെ പ്രിയപ്പെട്ട ചൂരലെ...
നിന്നോട് മാത്രമായി ഞാന്‍
ഇന്നൊരു സ്വകാര്യം പറയട്ടെ ഇനി...

ഇപ്പോളാണ് തിരിച്ചറിയുന്നത്‌...‍..അന്ന്

"പ്രണയിക്കുക ആയിരുന്നു നിന്നെ ഞാന്‍ ആരോരുമറിയാതെ " യെന്ന്http://www.orkut.co.in/Main#CommMsgs?cmm=26256456&tid=5417246124536687003&na=1&nst=1

Friday, August 7, 2009

*****ഒരു കുംബസാരം *****ഒരിക്കല്‍.....
ഓര്‍മ്മകള്‍ വെക്തമായി തുടങ്ങിയിരുന്ന
ഒരു രണ്ടാം ക്ലാസ്സുകാരിയുടെ കുട്ടികാലത്ത്....

ഒരു കാരണവുമില്ലാതെ
എന്റ്റെ പുറകെ നടന്നു
നീ എന്നെ
ദേഷ്യം പിടിപ്പിച്ചിരുന്നു...

എന്നെ കളിയാക്കാനായി..കുറ്റം പറയാനായി ...
നീ ഓരോ കാരണങള്‍ കണ്ടു പിടിച്ചിരുന്നു ...

ഞാന്‍ അണിഞ പൊട്ടീന്റ്റെ വലിപ്പം മുതല്‍..
വാലിട്ടു എഴുതിയ എന്റ്റെ കണ്‍മഷിക്കും ..
എല്ലാരും നല്ലതെന്ന്പറഞ്ഞ എന്റ്റെ
മനോഹരമായ ഉടുപ്പുകള്‍ക്കും...... എല്ലാം

നീ എന്നെ കുറ്റം പറഞ്ഞു കളിയാക്കിയത്
വല്ലാത്തൊരു വാശിയോടെയായിരുന്നു...

പലവട്ടം ഞാന്‍ നിന്നെ അന്ന്

ഭീഷണി പെടുത്തിയിരുന്നു ...
ഇനി നീ എന്നെ കളിയാക്കിയാല്‍ .. .
കൈയ്യില്‍ കിട്ടുന്ന വടി എടുത്തു
നിന്നെ ഞാന്‍ അടിക്കുമെന്നു‌ ...

അപ്പോളോക്കെയും

നിന്റ്റെ കളിയാക്കലുകള്‍ക്ക്
വാശി കൂടിയതെയുള്ളൂ...

അവസാനം ഒരിക്കല്‍ ..
ഞാന്‍ എന്റ്റെ പ്രതികാരം ചെയ്യി‌തു .. .
കയ്യില്‍ ‍ കിട്ടിയ കാപ്പി വടി എടുത്തു
ഞാന്‍ നിന്നെ തല്ലി . ..
എന്റ്റെ കലി തീരുവോളം ...

അന്ന് നിന്റ്റെ കയ്‌പൊട്ടി എന്നും...
കൈയ്യില്‍ നിറച്ചു പാടുകള്‍
വീണുമെന്നുമൊക്കെ കൂട്ടുകാരികള്‍ പറഞ്ഞപോള്‍ എനിക്ക് നിന്നെ
തോല്പ്പിച്ചതിന്റ്റെ സന്തോഷമായിരുന്നു ‌ ...

എല്ലാരും പേടിക്കുന്ന Rawdy ആയ

അച്ഛന്റ്റെമോന്‍ എന്ന് പറഞ്ഞായിരുന്നു
അന്ന് നീ ആ സ്കൂള്ളില്‍
ഷൈന്‍ ചെയ്യിതിരുന്നത് ....

നിന്നെ തല്ലിയത് അറിഞ്ഞു

നിറ്റെ അച്ഛന്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞു
നിറ്റെ കൂട്ടുകാര്‍ എന്നെ പേടിപ്പിച്ചപോള്‍ ..
ഞാന്‍ വീട്ടില്‍ പ്പൊയീ പുതപ്പിനടിയില്‍
എന്റ്റെ അച്ഛന്‍ വരുന്നതിനു മുന്‍പ്പ് ഒളിച്ചതും
പിന്നെ പനി പിടിച്ചു കിടപ്പിലായതും ....
നിറ്റെ അച്ഛന്‍ എന്നെ കൊല്ലാന്‍ വരുന്നത്

സ്വപ്നം കണ്ട്ടു പേടിച്ചു രാത്രികളില്‍
ഞെട്ടി ഏറ്റതും ഒക്കെ ഞാന്‍ മാത്രം
അന്ന് മനസ്സില്‍ സൂഷിച്ച സ്വകാരിയം ...

പിന്നിട് ഒരിക്കലും ഞാന്‍ നിന്നെ കണ്ടിട്ട് ഇല്ലാ ...
ആ അവധിക്കാലത്തു ആ നാടുവിട്ടു ...
പുതിയ ഒരു ലോകത്തേക്ക് യാത്ര ആയപ്പോള്‍
ഞാന്‍ മനസ്സ് നിറച്ചു സന്തോഷിച്ചത്‌ ...
നിറ്റെ അച്ഛന്‍ ഇനി എന്നെ കൊല്ലാന്‍ വരില്ലല്ലോ
എന്നോര്‍ത്ത് മാത്രമാണ് . .

എന്ക്കിലും പിന്നിട് എപ്പോളൊക്കെയോ
ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു‌ ...
ആ നാടിനെ കുറിച്ച് ഓര്‍ത്തപ്പോളൊക്കെയും . ..
എന്റ്റെ മനസ്സില്‍ നീ കടന്നു വന്നൂ ...
പിന്നിട് ആ നാട്ടില്‍ പോയപ്പോളൊക്കെയും .. .
എന്റ്റെ കണ്ണുകള്‍ നിന്നെ പരതിയിരുന്നു‌ ...

എന്ക്കിലും ഒരിക്കല്‍പ്പോലും ഞാന്‍
ആരോടും ചോതിച്ചില്ല
നിന്നെ കുറിച്ച്‌ ..

എന്ന് എന്ക്കിലും ഒരിക്കല്‍
എവിടെ എന്ക്കിലും വെച്ച്‌
നിന്നെ കാണുവാന്‍ കഴിഞ്ഞിരുന്നു
എന്ക്കിലെന്നു ഒരു പാട് വട്ടം
വെറുതെ ഞാന്‍ ഓര്‍ത്തിട്ടു ഉണ്ട് ‌ ....

നിറ്റെ പേരുള്ള ആരെ കണ്ടാലും
ഞാന്‍ ഒന്ന് കൂടി സൂഷിച്ചു നോക്കാര്‍ ഉണ്ട്...
അത് നീയാണോ എന്ന് ...

ഇന്ന് ഈ ഓര്‍ക്കുട്ടില്‍ ....
എന്റ്റെ ഈ ആയിരത്തി ഒന്ന് കൂട്ടുകാരുടെ ഇടയില്‍ ...
ഒരാളായി നീ....ഉണ്ട്ടയിരുന്നെക്കിലെന്നു
എന്നെ കളിയാക്കി വിളിച്ചിരുന്ന ആ പേരുകളില്‍
ഏതു എന്ക്കിലുമോന്നു വിളിച്ചു നീ വന്നിരുന്നെന്ക്കിലെന്നു ...
എന്ന്..... ഞാന്‍ ഇപ്പോള്‍ വെറുതെ ആശിക്കുന്നു

നീ എന്നെ തിരിച്ചു അറിഞ്ഞു എന്ക്കില്‍ ...
ഒരു വട്ടം...ഒന്ന് വിളിക്കുക ....
എന്നെ ദേഷ്യം പിടിപ്പിക്കാനായി
അന്ന് നീ വിളിച്ചിരുന്ന ആ പേരുകളിലൊന്ന്......

ഒരിക്കലും മാപ്പ് പറയാന്‍ അല്ലാ...

ഞാന്‍ കാത്തിരിക്കുന്നത്... .
തിരിച്ചു പകരം എന്നെ ഒന്ന് അടിച്ചു പ്രതികാരം
ചെയ്യിതൊളു എന്ന് പറയാന്‍ ഉള്ള ..
വിശാല മനസ്കതയും എനിക്ക് ഇല്ലാ...
അന്ന്‍ ഞാന്‍ അടിച്ചപോള്‍
നിനക്ക് നോന്തോ ? എന്ന് ചോതിച്ചു
senti - യാകുവാനും ...
എനിക്ക് കഴിയുംമെന്നു തോന്നുന്നില്ലാ

പക്ഷെ നിന്നെ എന്ന് എന്ക്കിലും

ഒരിക്കല്‍ ഇനി കണ്ടാല്‍....
ഒന്ന് എനിക്ക് അറിയണം എന്നുണ്ട് ...
അല്ല എന്ക്കില്‍ ചോതിക്കണം എന്നുണ്ട്

അന്ന് എന്നേക്കാള്‍ ഒരു പാട് വയസ്സിനു
വലിയ കുട്ടിയായിരുന്നു നീ...
ഞാന്‍ നിന്നെ അടിച്ച ആ കാപ്പി വടി
നിനക്ക് പിടിച്ചു മേടിച്ചു എന്നെ
തിരിച്ചു അടിക്കാമായിരുന്നു അന്ന്‌ ...
rowdy -ആയ അച്ഛന്റ്റെ മോന്‍ എന്ന പേര്
നീ കാത്തു സൂഷിച്ചിരുന്നു അന്ന് വരെ....

എന്നിട്ടും ......
എന്നിട്ടും...നീ എന്തേ അന്ന് എന്നെ
തിരിച്ചു അടിച്ചില്ലാ ....????
പ്രിയപ്പെട്ട കൂട്ടുകാരാ ....
നീ എനിക്ക് ഇതിനു ഉള്ള ഉത്തരം തന്നേ പറ്റൂ .

എന്ക്കിലും നീ അറിയുക....
പിന്നിട് ഞാന്‍ ആരെയും തല്ലിയിട്ടു ഇല്ലാ...
ഭീഷണിപ്പെടുത്താറെയുള്ളള്ളള്ളള്ളൂ

Wednesday, July 23, 2008

***എന്റ്റെ പാച്ചുവമ്മ***

പാച്ചുവമ്മ...
ആരായിരുന്നു അവര്‍ എനിക്ക്‌... ?
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
എന്നിട്ടും... ഞാന്‍ അവരെ അമ്മ എന്നു വിളിച്ചു.
അവരുടെ മടിയില്‍ക്കിടന്ന്‌
കഥകള്‍ കേട്ട്‌ ഉറങ്ങാന്‍ വാശിപിടിച്ചു...

അവരുടെ മെലിഞ്ഞുണങ്ങിയ കൈകള്‍ കൊണ്ട്‌
വാരിത്തരുന്ന ഓരോ ചോറുരുളകള്‍ക്കും..
വല്ലാത്ത ഒരു കുഴമ്പിണ്റ്റേയോ,മരുന്നിണ്റ്റേയോ രുചി ചേര്‍ന്നിട്ടും...
അവരുടെ കൈയ്യില്‍ നിന്നു മാത്രം അതു വാങ്ങിക്കഴിക്കാന്‍
ഞാന്‍ കൊതിയോടെ കാത്തിരുന്നു....

പാച്ചു അമ്മ...
അവര്‍ എണ്റ്റെ അമ്മയായിരുന്നില്ല...
അവരുടെ ശരിക്കുള്ള പേരെന്താണെന്നുപോലും എനിക്കറിയില്ല...
എന്തിനാണെന്നോ...എന്നുമുതലാണെന്നോ എനിക്കോര്‍മയില്ല...
ഞാന്‍ അവരെ പാച്ചുവമ്മ എന്നു വിളിച്ചുതുടങ്ങിയതുപോലും...

പാച്ചുവമ്മ ആരും കേള്‍ക്കാതെ
എനിക്കുപറഞ്ഞു തന്ന കഥകളിലൊക്കെയും...
വെളുത്ത സാരി ചുറ്റി... കാലില്‍ പാദസ്വരത്തിണ്റ്റെ മണിമുഴക്കി...
അഴിഞ്ഞു കിടക്കുന്ന നീളമുള്ള മുടിയും...
ചുണ്ടില്‍.... രക്തക്കറയും....

പാലപ്പൂവിണ്റ്റെ മണവുമായി....
പൊട്ടിച്ചിരിച്ചുകൊണ്ട്‌ അലഞ്ഞുതിരിഞ്ഞു
നടക്കുന്ന ഒരു യക്ഷിയുണ്ടായിരുന്നു.

ഉറക്കത്തില്‍ എത്രയോവട്ടം...
ആ പാദസരത്തിണ്റ്റെ കിലുക്കം ഞാന്‍ കേട്ടിട്ടുണ്ട്‌...
ആ പാദസ്വരത്തിണ്റ്റെ കിലുക്കത്തില്‍ നിന്നും രക്ഷപ്പെടാന്‍...
ഒരിക്കല്‍ പാച്ചുവമ്മ തന്നെയാണ് പറഞ്ഞു തന്നത്‌...
കിടക്കുമ്പോള്‍ അരുകില്‍ ബൈബിളോ
കുരിശോ എടുത്തുവെച്ചാല്‍ മതി എന്ന്‌...

പിന്നീട്‌... നല്ല ഉറക്കത്തില്‍ പോലും...
കൈവിട്ടുപോകാന്‍ ആവാത്ത വിധം,
എണ്റ്റെ നെഞ്ചോടുചേര്‍ത്തു ഞാന്‍
ഇറുക്കിപ്പിടിച്ചുകിടന്നിരുന്നു ഒരു ബൈബിള്‍.

'"കുഞ്ഞേ'" എന്നു മാത്രമേ പാച്ചുവമ്മ
എന്നെ വിളിച്ചതായി എനിക്കോര്‍മ്മയുള്ളൂ...
ആ വിളിയില്‍... എന്നോടുള്ള സ്നേഹമായിരുന്നോ...
അതോ...എണ്റ്റെ പേര്‌ പാച്ചുവമ്മക്കറിയില്ലാഞ്ഞിട്ടോ...
ഓര്‍മ്മയില്‍ നില്‍ക്കാഞ്ഞിട്ടോ എന്നെ അങ്ങനെ

വിളിച്ചിരുന്നത്‌ എന്നും ... എനിക്കറിയില്ല....

ഒന്നുമാത്രം എനിക്കറിയാം...
അച്ഛണ്റ്റെ കൈ പിടിച്ച്‌ ഒരിക്കല്‍...
പാച്ചുവമ്മയോട്‌ യാത്ര പറയുമ്പോള്‍...
പാച്ചുവമ്മയുടെ കണ്ണില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്‌...
ഞാന്‍ സാക്ഷിയായിരുന്നു.

എന്നെ ചേര്‍ത്തുപിടിച്ചു.....
അന്ന് അവസാനമായി പാച്ചുവമ്മ ചോദിച്ചത്‌....
കുഞ്ഞ്‌ വലുതാകുമ്പോള്‍...
പാച്ചുവമ്മയെ മറക്കുമോ എന്നു മാത്രമാണ്‌....
അന്നു "ഇല്ലാ" എന്ന് ഒറ്റവാക്കില്‍ മറുപടി
പറയാനേഎനിക്കറിയാമായിരുന്നുള്ളൂ..

അതോ പോകാനുള്ള തിരക്കാണോ
എന്നെക്കൊണ്ട്‌ ആ ഒരു വാക്കില്‍ മാത്രം
പാച്ചുവമ്മയെക്കൊണ്ട്‌യാത്ര പറയിച്ചത്‌... ?

പിന്നീടൊരിക്കലും... ഞാന്‍ പാച്ചുവമ്മയെ കണ്ടിട്ടില്ല.
എവിടെയാണെന്നു തിരക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌...
പറ്റാവുന്നവിധത്തിലൊക്കെ അന്വേഷിച്ചിട്ടുമുണ്ട്‌.

ആര്‍ക്കും പിടികൊടുക്കാതെ... പാച്ചുവമ്മ
എവിടെയാവും ഒളിച്ചത്‌ എന്ന് ഒരുപാടുവട്ടം
ആലോചിച്ചിട്ടുണ്ട്‌ എപ്പോഴൊക്കെയോ ഞാന്‍...

മറക്കില്ല എന്ന ഒറ്റവാക്കില്‍...

അന്നു ഞാന്‍ പാച്ചുവമ്മക്കു കൊടുത്തത്‌...
പാച്ചുവമ്മക്കുള്ള എണ്റ്റെ അവസാനത്തെ മറുപടി മാത്രമല്ല....
അവസാനത്തെ വാക്കുകൂടിയായിരുന്നു എന്ന്...
കാലം പിന്നെയെനിക്ക്‌ തെളിയിച്ചുതന്നു.

എങ്കിലും...മനസ്സില്‍....

ഒരു ചോദ്യം ഉത്തരം കിട്ടാതെ അലയുന്നു...
എനിക്ക്‌ മറക്കാന്‍ കഴിയാത്തത്‌....
പാച്ചുവമ്മയെ ആണോ... ?

അതോ പാച്ചുവമ്മ വാരിതന്ന

ചോറുരുളയില്‍ ചേര്‍ന്നിരുന്ന
മരുന്നിണ്റ്റേയോ കുഴമ്പിണ്റ്റേയോ

എന്നറിയാത്ത ആ രുചിയോ... ?

അതോ രക്തക്കറയുള്ള ചുണ്ടും...

പാലപ്പൂവിണ്റ്റെ മണവുമായി....
എണ്റ്റെ ഉറക്കത്തില്‍ ഞാന്‍ കേട്ടിരുന്ന

എണ്റ്റെ അരുകിലേക്കു നടന്നു വരുന്ന
ആ പാദസ്വരത്തിണ്റ്റെ കിലുക്കമോ... ?

ഉത്തരം ക്യത്യമായി പറയുന്നില്ല എണ്റ്റെ മനസ്സെന്നോട്‌...
എങ്കിലും....എനികു പക്ഷേ ഒന്നറിയാം...
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും...ഇന്നും....
ഞാന്‍ കഴിക്കാനായി വായില്‍ ഭക്ഷണം

എടുത്ത്‌ എപ്പോള്‍ വെച്ചാലും....
പാച്ചുവമ്മ വായില്‍ വെച്ചുതന്നിരുന്ന...
ആ കുഴമ്പിണ്റ്റേയും മരുന്നിണ്റ്റേയും ചേര്‍ന്ന രുചിയില്ല
അതിനു എന്നു ഞാന്‍ തിരിച്ചറിയാറുണ്ട്‌....

അത്‌ സത്യമാണ്‌... ഞാന്‍ തിരിച്ചറിഞ്ഞ സത്യം...
ഓരോ വട്ടവും എന്നും ഞാന്‍ തിരിച്ചറിയുന സത്യം...
പലരോടും... തമാശയായും കാര്യമായും
ഞാന്‍ അതു പലപ്പോഴും പറയാറുമുണ്ട്‌..

പിന്നെ എന്നും ഉറങ്ങുമ്പോള്‍.. ആരും കാണാതെ
സൂത്രത്തില്‍ബൈബിള്‍ എടുത്തു ഞാന്‍ അരുകില്‍ വെക്കുന്നത്‌...
അതിനുപിന്നില്‍ ഞാന്‍ ആരോടും പറയാത്ത ഒരു രഹസ്യമുണ്ട്‌.

ബൈബിള്‍ എണ്റ്റെ അരുകിലില്ലാത്ത
രാത്രികളിലൊക്കെയും
ആ പാദസ്വരത്തിണ്റ്റെ കിലുക്കം
എണ്റ്റെ അരുകിലേക്ക്‌
എന്നെത്തേടിവരാറുണ്ട്‌ എന്ന സത്യമായ രഹസ്യം........

http://www.orkut.com/Main#CommMsgs?cmm=95521351&tid=5453946285089022197&start=1

Monday, July 21, 2008

***ഇവന്‍ എണ്റ്റെ പ്രിയപ്പെട്ടവന്‍***

ഒരിക്കല്‍...
കിട്ടാത്ത എന്തിനോ വേണ്ടി
വാശിപിടിച്ചുകരഞ്ഞ
കുട്ടിക്കാലത്തെ
എതോ ഒരു ദിവസം....

കൂട്ടുകാരിയില്‍നിന്നു കേട്ട സിന്‍ഡ്രല്ല കഥയിലെ
രാജകുമാരനെപ്പോലെ.....
അവനെ ഞാന്‍
ആദ്യമായി കണ്ടു.....

അന്ന്‌ എണ്റ്റെ അരുകില്‍ വന്ന്‌ ..
എന്നോടൊപ്പം പുറത്തു പെയ്യുന്ന
മഴയെ നോക്കി അവനിരുന്നപ്പോള്‍
പുതിയതായി കിട്ടിയ ഒരു കളിപ്പാട്ടത്തിണ്റ്റെ
കൌതുകത്തോടെ ഞാന്‍ അവനേയും നോക്കിയിരുന്നു...

പിന്നെ... ദിവസങ്ങള്‍ കഴിയുന്തോറും....
ഒരു നിഴല്‍പോലെ ആരും അറിയാതെ
അവനും എന്നോടോപ്പം ഉണ്ടായി...
തനിച്ചാണെന്നുതോന്നിയപ്പോളൊക്കെയും...
അവനെണ്റ്റെ അരുകില്‍ എവിടെനിന്നോ ഓടിവന്നു...
ഞാന്‍ പറഞ്ഞ കഥകളും... ഞാന്‍ പറഞ്ഞ പരാതികളും...
കേട്ടിരുന്ന അവന്‍ അങ്ങനെ കുട്ടിക്കാലത്തെ എണ്റ്റെ ഏറ്റവും
പ്രിയപ്പെട്ട കൂട്ടുകാരനായി ഞാന്‍പോലുമറിയാതെ മാറുകയായിരുന്നു....

ചിലപ്പോള്‍ വഴക്കു കൂടി...പിണങ്ങി....
പിന്നെ വീണ്ടും... മാഞ്ചുവട്ടിലെ മാങ്ങ പെറുക്കി...
നെല്ലിക്കയുടെ മധുരവും കൈപ്പും പങ്കു വെച്ച്‌...
പൂമ്പാറ്റയെ പിടിക്കാന്‍ എണ്റ്റെ കൂടെ ക്കൂടി..

അങ്ങനെ...എപ്പോഴും...ഒരു നിഴല്‍ പോലെ...
ഞാന്‍ വിളിക്കാതെതന്നെ എണ്റ്റെകൂടെ അവന്‍ ഉണ്ടായി.

പിന്നെ കുട്ടിക്കാലം എന്നെ
വിട്ടുപോയിത്തുടങ്ങിയപ്പോള്‍...
ആദ്യമായി പ്രേമത്തെക്കുറിച്ച്‌
കൂട്ടുകാരുമയി ചര്‍ച്ച ചെയ്തപ്പോള്‍

ഞാന്‍ പറഞ്ഞ എണ്റ്റെ സങ്കല്‍പ്പത്തിലെ കാമുകന്‌...
അവണ്റ്റെ രൂപമായിരുന്നു.... അവണ്റ്റെ ഭാവമായിരുന്നു....
അവണ്റ്റെ സ്വരമായിരുന്നു....
അല്ല... അത്‌ അവന്‍ തന്നെയായിരുന്നു.

ആ തിരിച്ചറിവ്‌.....ആദ്യമായി...എനിക്കുണ്ടായ നിമിഷം മുതല്‍....
പിന്നീട്‌ അവന്‍പോലുമറിയാതെ ഞാന്‍ അവണ്റ്റെ കാമുകിയായി....
ഞാന്‍ അറിയില്ല എന്ന ഭാവത്തില്‍ അവനെണ്റ്റെ കാമുകനും...

പിന്നീടുള്ള എണ്റ്റെ യാത്രകളിലൊക്കെയും...
ആരോടും പറയാതെ.... ആരും അറിയാതെ.....
അവനേയും ഞാനെണ്റ്റെ ഒപ്പം കൂട്ടി..
എണ്റ്റെയരുകില്‍ അവനെ ഞാന്‍ പിടിച്ചിരുത്തി...

എനിക്കുമാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍
അവന്‍ പറഞ്ഞ തമാശകള്‍കേട്ട്‌ ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍...
എന്നെ സംശയത്തോടെ നോക്കിയ കണ്ണുകളെ ഒഴിവാക്കാനായിരുന്നു,
ഞാന്‍ പിന്നെ ഒറ്റക്കുള്ള യാത്രകളെ സ്നേഹിച്ചുതുടങ്ങിയത്‌...

പ്രേമത്തില്‍ നിന്നും....
പിന്നീടെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്‌
ഞാനവനെ പ്രണയിക്കുകയാണെന്ന്‌......എനിക്കറിയില്ല.

വിജനമായ വഴികളിലൂടെ നിശ്ശബ്ദമായി
അവണ്റ്റെ കൂടെ നടന്നപ്പോഴോ... ?
വഴിയരുകില്‍ കണ്ട പൂവിറുത്ത്‌ അവനെക്കൊണ്ട്‌
എണ്റ്റെ മുടിയില്‍ ചൂടിച്ചപ്പോഴോ... ?
അതോ ആ പൂവുകളെ അവന്‍ ഞാനറിയാതെ
ചുംബിച്ചുകൊണ്ട്‌ എണ്റ്റെ മുടിയില്‍
ചൂടിക്കുന്നത്‌ ഒളികണ്ണിട്ട്‌
ഞാന്‍ ആദ്യമായി കണ്ടപ്പോഴോ... ?

പിന്നീട്‌ കുപ്പിവളകള്‍ മേടിച്ച്‌ അവനെക്കൊണ്ട്‌
എണ്റ്റെ കൈകളില്‍ അണിയിച്ചപ്പോള്‍....
നിലാവുള്ള രാത്രികളില്‍ ആകാശത്തിലെ
നക്ഷത്രങ്ങളെ അവനോടൊപ്പംനോക്കിനിന്നപ്പോള്‍....
പിന്നെ ആള്‍ക്കൂട്ടത്തിനു നടുവിലും.....
അവണ്റ്റെ കൈപിടിച്ച്‌...
അവനെ എന്നോടുചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ....
അവനെ ഞാന്‍ എണ്റ്റേതാക്കുകയായിരുന്നു....
എണ്റ്റേതു മാത്രം....

എണ്റ്റെ പ്രണയത്തിലെ കാമുകനെ അന്വേഷിച്ചു-
കണ്ടുപിടിക്കാന്‍ ഇറങ്ങിയ കൂട്ടുകാര്‍ക്ക്‌,
അവനെ ഒരു രാജകുമാരന്‍
എന്നുമാത്രം വിശേഷിപ്പിച്ച്‌
ഞാന്‍ പിടികൊടുക്കാതെ നടന്നപ്പോള്‍....
അവര്‍ അറിഞ്ഞില്ല....
ഒരു ദിവസം അവര്‍ക്കു കാണിച്ചുകൊടുക്കാനായി
ഞാന്‍ യാഥാര്‍ഥ്യത്തിണ്റ്റെ ലോകത്തില്‍....
അവനെ അപ്പോള്‍ തിരക്കുകയാണ്‌ എന്ന്‌...

വിജനമായ വഴികളിലും...
തിരക്കുപിടിച്ച നഗരത്തിലും...
എണ്റ്റെ കണ്ണുകള്‍ പിന്നീട്‌ അവനെ
എപ്പോഴും തേടുകതന്നെയായിരുന്നു....

എണ്റ്റെ സ്വപ്നത്തില്‍ എനിക്കു മാത്രം
കാണാന്‍ കഴിയുന്ന അവണ്റ്റെ രൂപം
എണ്റ്റെ കുട്ടിക്കാലം മുതല്‍
എന്നോടൊപ്പം.... ആരും അറിയാതെ
ഓരോ നിമിഷവും ഉണ്ടായിരുന്ന അവന്‍
ഈ ലോകത്തില്‍ എവിടെയോ
ഒളിച്ചിരിപ്പുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിച്ചു....

അവന്‍ എവിടെയാണെങ്കിലും
അവനെ എണ്റ്റെ മുന്നില്‍ കൊണ്ടുവരാന്‍...
എത്രയോവട്ടം...
എരിയുന മെഴുകുതിരികളോടൊപ്പം....
അള്‍ത്താരയുടെ മുന്നിലെ.....
ക്രൂശിതരൂപത്തില്‍നോക്കി ഞാന്‍ യാചിച്ചു....

അത്രമാത്രം ഞാനവനെ സ്നേഹിച്ചിരുന്നു....
ഇഷ്ട്ടപ്പെട്ടിരുന്നു.....
പ്രേമിച്ചിരുന്നു....

മനസ്സുനിറയെ അവനു മാത്രം
കൊടുക്കാനായി സൂക്ഷിച്ചുവെച്ച പ്രണയം...
അത്‌ അവനല്ലാതെ മറ്റാര്‍ക്കും
കൊടുക്കാന്‍ എനിക്ക്‌ കഴിയുമായിരുന്നില്ല
എന്നത്‌എത്രയോവട്ടം ഞാന്‍ മാത്രം
തിരിച്ചറിഞ്ഞ സത്യം....

അവസാനം........
കാത്തിരിപ്പുകള്‍ക്കൊടുവി‍ല്‍....
സത്യത്തിനും സങ്കല്‍പ്പത്തിനും നടുവില്‍നിന്ന്‌....
ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു...

എനിക്ക്‌ ഭ്രാന്തായിരുന്നോ....? അതോ മുഴു വട്ടോ .... ?http://www.orkut.com/Main#CommMsgs?cmm=95521351&tid=5526911122437269402&start=1

Thursday, March 6, 2008

അവള്‍...
അവള്‍...
''ഒരുപാട്‌ കാഴ്ചകള്‍ക്കിടയില്‍...
കണ്ടിട്ടും,ഞാന്‍ കാണാതെ പോയ

ചില കാഴ്ചകള്‍ക്കൊപ്പം..
നീയും...
പിന്നെ നമ്മുടെ രണ്ടു കണ്ണുകളും. ''

അന്ന്‌..
വയറുനിറഞ്ഞിട്ടും എണ്റ്റെ നേര്‍ക്കു നീട്ടിയ
ചോറുരുളയില്‍ നിന്നും രക്ഷപ്പെടാന്‍..
മുറ്റത്തേക്കു ഓടിയ ഓട്ടത്തില്‍..
"വിശക്കുന്നു അമ്മേ"എന്നു വിളിച്ചു
നീ നീട്ടിയ പിച്ചളപാത്രത്തിനോടൊപ്പം..
ആദ്യമായി......കണ്ടു ഞാന്‍....
നിണ്റ്റെ രണ്ടു കണ്ണുകള്‍...
എനിക്ക്‌ നിണ്റ്റെ പ്രായമേ ഉണ്ടായിരുന്നുള്ളൂ...
എന്നിട്ടും നീ എന്തിനാണെന്നെ-

"അമ്മേ" എന്നു വിളിച്ച്‌ യാചിച്ചത്‌..

വീണ്ടും... കണ്ടു ഞാന്‍ നിന്നെ...
കൂട്ടുകാരോടൊപ്പം... കണക്കുസാറില്‍ നിന്നും
രക്ഷപ്പെടാനുള്ള സൂത്രങ്ങള്‍ ആലോചിച്ച്‌
യൂണിഫോമിട്ട്‌ സ്കൂളിണ്റ്റെ പടികള്‍ കടന്നപ്പോള്‍...
നീ അവിടെ... അപ്പോള്‍... ആ സ്കൂളിണ്റ്റെ പടിക്കല്‍...
നിണ്റ്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്‌
കണക്കു കൂട്ടുകയായിരുന്നു...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു...
ഞാന്‍ നിന്നെയും. ...

പിന്നീട്‌... ഞാന്‍ ആദ്യം കോളേജില്‍ പോകുമ്പോള്‍
പോകുമ്പോള്‍ ഇടാനുള്ള ലേറ്റസ്റ്റ്‌ മോഡല്‍ ഡ്രസ്സ്‌ നോക്കി
അലഞ്ഞു മടുത്തഒരു വൈകുന്നേരം...
നഗരത്തിലെ തിരക്കിനിടയില്‍...
നിന്നെ ഞാന്‍ വീണ്ടും കണ്ടു.

വിലകുറഞ്ഞതെങ്കിലും, തിളങ്ങുന്ന വസ്ത്രങ്ങള്‍
അണിഞ്ഞുനിന്ന നിണ്റ്റെ കണ്ണൂകളില്‍ അന്നു ഞാന്‍
ആകാശത്തിലെ മനോഹരമായ നക്ഷത്രങ്ങളുടെ തിളക്കം കണ്ടിരുന്നു...
നീ എന്നെക്കാള്‍ എത്രയോ സുന്ദരിയാണെന്ന്‌
ഞാന്‍ അസൂയയോടെ അപ്പോള്‍ ഓര്‍ത്തു.....

നീയാരേയോ കാത്തുനില്‍ക്കുകയായിരുന്നു...
എന്നിട്ടും...
എണ്റ്റെയും നിണ്റ്റെയും തിരക്കിനിടയിലും...
നമ്മുടെ കണ്ണുകള്‍ അന്നും കൂട്ടിമുട്ടിയിരുന്നു...

പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെപ്പറ്റി
കൂട്ടുകാരോടു പറഞ്ഞു പൊട്ടിച്ചിരിച്ചുവന്ന
ഒരിടവഴിയില്‍,
വീണ്ടും നീ...

അന്നു നിണ്റ്റെ കൈയ്യിലിരുന്ന കരയുന്ന കുഞ്ഞിനെ,
നീ ആകാശത്തില്‍കൂടി പറക്കുന്ന
പക്ഷികളെകാണിച്ചുകൊടുക്കുകയായിരുന്നു....

അന്നും.... നമ്മള്‍ കണ്ടു.....
നമ്മുടെ കണ്ണുകള്‍ നമ്മളെ തിരിച്ചറിഞ്ഞു
എന്നിട്ടും ഞാന്‍ നിന്നോടോ,നീ എന്നോടോ
എന്തേ ഒന്നും ചോദിച്ചില്ല... ?

ഒന്നും ചോദിച്ചില്ലെങ്കില്‍പോലും
ഞാന്‍ നിന്നെയോ, നീയെന്നേയോ നോക്കി
ഒന്നു ചിരിക്കുകയെങ്കിലും ചെയ്യാഞ്ഞതെന്തേ... ?

വീണ്ടും...
അവസാനത്തെ കാഴ്ച്ച...
ആള്‍ക്കൂട്ടത്തിനു നടുവില്‍,
ഒരു പഴംതുണിയില്‍ പൊതിഞ്ഞ്‌ നീ കിടന്നപ്പോള്‍...
അന്നു പക്ഷേ നീയെന്നെ കണ്ടില്ല. എന്നിട്ടും...
എണ്റ്റെ രണ്ടു കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു.

നീയെന്നെ കാണുന്നില്ലല്ലോ എന്നാശ്വസിച്ച്‌.....
അന്നു ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍...
വീണ്ടും... കണ്ടു ഞാന്‍,

നിണ്റ്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന്‌
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചുകണ്ണുകള്‍...
നിണ്റ്റെ മകള്‍. ...

വീണ്ടും പുതിയ കഥ...
പുതിയ രണ്ടു നിസ്സംഗമായ കണ്ണുകളുടെ നോട്ടം...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ചു,

ആള്‍ക്കൂട്ടത്തിനിടയിലൂടെ,
മുന്നോട്ട്‌ ഇനിയും....
എണ്റ്റെ തിടുക്കത്തിലുള്ള യാത്രകള്‍...

ഞാന്‍ മാത്രമല്ല,
എന്നെപ്പോലെ ഒരുപാടുപേരെന്ന്‌ മനസ്സ്‌ തിരുത്തി തരുന്നു.

എങ്കിലും...
കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍...
വിളിച്ചുപറയാന്‍ തോന്നി....

ഇവര്‍ക്കു വേണ്ടി...
അനാഥമായിപോകുന്ന ഈ ബാല്യങ്ങള്‍ക്കു വേണ്ടി...
ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി...
"നമുക്ക്‌ എന്തെങ്കിലും ചെയ്യണം" എന്ന്‌...

എന്തിനു ഞാനീ കുറ്റബോധം ചുമക്കണം.. ?
എല്ലാവരുംകൂടി ചുമക്കട്ടെ..
എങ്കിലും...എണ്റ്റെ കൈ നീട്ടില്ല....
എനിക്ക്‌ തിരക്കാണ്‌...
തിടുക്കമാണ്‌...

നിങ്ങള്‍ ചെയ്യൂ...
അല്ല്ളെങ്കില്‍,സമയം കിട്ടുമ്പോള്‍... നമുക്കു ചെയ്യാം.

വേണമെങ്കില്‍....ഇപ്പോള്‍...
പേഴ്സില്‍ തിടുക്കത്തില്‍ ഞാന്‍ ഒന്നു പരതാം...
കൈയ്യില്‍ കിട്ടിയ ഏറ്റവും ചെറിയ ചില്ലറ...
അല്ലെങ്കില്‍... ഏറ്റവും ചെറിയ കടലാസുകഷ്ണം...
എടുത്തുകൊടുക്കാം. ...

എന്നിട്ട്‌...
അഭിമാനത്തോടെ എല്ലാവരേയും നോക്കാം...
ഭാനം കൊടുത്തവണ്റ്റെ അഭിമാനം നിറഞ്ഞ
അവകാശത്തോടെയുള്ള നോട്ടം.

അല്ലെങ്കില്‍...
ഇതൊക്കെ അവരുടെ വിധി എന്നു പറഞ്ഞ്‌...
അങ്ങനെ അവരെത്തന്നെ പഴിക്കാം.....

എന്നവസാനിക്കും എണ്റ്റെയീ പൊറുപൊറുക്കല്‍... ?
എന്തുകൊണ്ട്‌ എനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ല.. ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍...
സ്വയം ചോദിച്ച്‌ ചോദിച്ച്‌...
വെറുതെ... അകലേക്കു മിഴികള്‍ പായിച്ച്‌ .....
ഞാനും........

വാച്ചില്‍ നോക്കി...
സമയം പോയി എന്നു പഴിച്ചു....
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം ......
എണ്റ്റെ തലയിലൂടെ കറങ്ങുന്നുഎന്ന ഭാവത്തോടെ......

Saturday, January 5, 2008

(2) Bye Bye Rajakumaranan kanttu...
entte raja kumaraneeeee

nan kettuu..
kathorthirunna
aa kuthira
kulambhadikalude
sabhatham....

entte swapnathile nan kantta rajakumaran....
athaa velutha kuthirakalude purathu avan enthyirikkunnuu..
enne kottu pokan....raja kottarathilkekku....
arodum paryathe....nan manassil sushichu erunnaa
oru valiya swapanam..anaghane ethaa yathrathyam akan pokunnuu...

enne thottu vilikkunnuu avan...
enikku mathram kelkkavunna swarathil

nan kannu thurannu nokki....
entte manassil nan swpanam kantta athee kannu kal...
athee shantham aya mugham..

nan chadi eshunnettuu....
kurachu disvam ayiii raja kumaran epol vannu
vilcihalum pokan thayar ayii ayirunnallo nan erunnathu...

athukottu thanne vilikummpol udukkan erunna
ettavum latest model kanchi puram sarii muthal..
annu nettyil nan thodunna pottu vare ethu ayirikkanam ennu

nan nerathee thanne theerumanichirunnu....

athukottu athu ellam ready anuu..
enkkilum pettannu enghane prethishikkatha nerathu
odi vannu enne vilcihathu kottu athu okke onnu uduthu orunghy...
ellarodum oru yatahra kudy parnjal mathy eny
enikku enna arthathil nan avane nokkii.....

apol avan entte kayil muruki pidichu...
ennittu valare uracha swarthil paranju...
nan vannathu nee enne mathram kathu erunnittu anuu...
ninne kottu pokan...
entte kude varunnu enkkil epol.....
nittethu ayathu ellam evide upeshikkanam neee...
ninakku venttathu ellam entte kottarthil unttu...
athukottu arodum yathra polum chothikkanttaa...
athinu ulla samyam tharan enikku avillaa...
entte kude varunnu enkkil epol ...eee veshthil....
ellam evide upeshichu nee entte kude poruuu....

nan oru nimisham njetty poyiii entte raja kumarantte..
ee dialoge kettuu.........

ee divastahinu ventty anu nan kathu erunnathu enkkilum...
ee thivasathe kurichu enikku oru swapanam unttu...
kurachu samayam enkkilum enikku athinu kudiyee theeru...

enthara orunghiyathu anu enkkilum..
ellam upeshichu kottarthilekku...
ella bhagyanaghaludeyum naduvilkeku
pokunnathinu munppu...
enikku entte achanodu enkkilum
yathra chothikkanam...
pinnee enikkum aswathikkanam..ellavarum asuyayuodee...
orikkalum thirichu varatha kottarthilkku
nan pokumbol enne yathra akkunnathu.....

nan serikkum entte raja kumarane dhayaniyiiyam ayii nokki...
entte kannukal niranju oshuki....
pokunnu ennu arinja segham kurachu nimishanaghal enkkilum
enikku tharuuu ennaa yachanoyuodee...

entte kannu neer kanttu manassu alinjittu avanam..
entte raja kumaran santham aya swarathode
enne cheruthu pidichu parnju....

"yatahra chothikkan ninnal....
ninne enikku nashttapedumoo enna bhayam unttu enikku ....
ennalum entte kude varunnathinu munppu ulla
nitte ee avsanthe aghargham nan sathichu tharam.....
entte varavinu ventty mathram kathu erunna nitte ee aghragham
sathikkathe enaghne nan ninne kottu pokum....''

" athukottu valare kurachu nimishnaghal
mathram nan ninakku epol tharunnuu....
evide ninndou oppoum nanum erunnu
nammukku epol orumichu kanam...
ninakku evar tharunna ee yathra ayappu.."

atharyum apol sammathicha entte raja kumaranee...
apol thanne ranttu parice the lord paranju ketty pidichu
oru umma koduthu kottu nan entte nanny ariyichu....

pinne kannu adachu thurakkunna veghathil
enthu okkeyuoo nadannuu..
nan entte raja kumarantte kude kottarthilkku pokunna vivaram
oru nimisham konttu arinjapol.....
entte muriyilkku odi varunna entte kuttukar...

avare kanttathum...
praice the lord ellarodum vilichu paryan thonni enkkilum
sathosham kottu enikku sabhatham purathekku varunnillathathu polee...
ellarum yathra ayii nikkunna enne nokki karayunnu...
oru parice the lord enkkilum parnjittu pokuu ennu paranju entte
priyapetta kuttu kar thaa enne kanttathum ala murayidunnu......


avarude edayil thaa nikkunnu
entte kusumbhi aya kuttukari kalyaniyum...
enikku avale kanikkanam ennu unttu
ghamakku entte raja kumaranee..
pashee enikku onnum parayan kashiyunnillaa.....

nan entte raja kumarantte kude pokunnathil
ulla ksumbhu konttuuu....anooo...
aval thee entte arukil vannu entte
viralukalil pidichu vithumppunathu....??

entte karthavee thee varunnuu......
oru masam ayii ennodu oru englsih date chothcihu purake nadannu
avasanam kittiya african date yum ayiiii karanghi nadakkunna
palakaran joseph kutty unclette mon josu kutty

avan valare veghathil entte muriyilkku vannuu....
thee enne nokki karchil adakkan padu pettu kottu...
ellareyum nokki vikki vikki paryunnuu....

ennalum kashininja nalu varsham ayiii namml orumichu
enthellam swpanam anu kanttahu...
athu okke chavitty methichittu analloo...
nee epol evidunno vanna oru raja kumarantte kude
ennodu oru vakku polum paryathe ponathu.....

surya manasathile mammuttyude montha ulla avan
enaghne karachilunu edayil... vithumppikottu
slow motionil paryunathu kettu nan antham vittu avane nokki....

athu seriii...evane ayirunnu allle
'pranayikkuk ayirunnu nan arorum ariyathee'
ennu muli pattu padikottu nadannu nee
pranayichirunna nitte kalla kamukan
enna arthathil enne orumathiri koppile nottam
nokkunnuu entte kuttukar....

enaghne odukkathe nuna paryunna evantte
swpanam mathram alla.. evanittu thanne nan oru
otta chavittu koduthitteee ennu evide ninnu pokuuu
ennu paranjukottu nan entte kalu pokkan nokkii...
ella......
entte sabhatham onnum purathu varunnillaa....
entte sariraam anaghunnillaa...
enikku onnum cheyan avunnillaa...
ellam kanuvan mathram allathee....

enkku chuttum kudiyavarude edayil...
alamurayidunna entte priyapettavrude edayil.....
apol entte kannukal parathy...evide entte achan...
arodum yatahra parnjilla enkkilum....
enikku entte achanodu yathara paarnjee pattuu....

arum parayunnilla evide entte achan ennuu...
entte rajakumaran anu enkkil pokan thidukkam vekkunnuu...
avan thaa entte kayil muruke pidikkunnu.....

nan apol kanttu....
oriikkalum karayatha entte achan vithumppi karnju konttu ..
aru okkeyuoo thanghy eduthu entte aduthu konttu varunnuu...

enikku entte kannu kale viswssikkan kashinjilla...

manassine vethanippikkunna oru karanam kanichu
jeevitham karayan avasyapedumpol..
manassine santhoshippicha nuru karanaghal enni kanichu
jeevithathodu chirikkan avasyapedanam ennu
enne padippicha entte achan.....

chirikkan ayiram karanaghal unttayittum...
thee epol potty karayunnu

''enaghane nokkyaaa mola....
kayuu valrunnooo kalu valarunnoo...ennu nokki..
chothichathu okke vanghi koduthu...raja kumariye pole valarthyittuuu....
theee oru vakku polum paryatheee poyekkunnuuu ''
ennu achanodu paryunnathu....
arum avasya pedathe thanne oru CId mussaye pole
nan thekkottu poyalum vadakkottu poyalum...
nan arodu ...? epol... ?enthu okke samsarichu....?
enthu okke cheyithu ennuu..?
kruthyam ayii vivarghal entte
kuttukarude edayil ninnu chorthy eduthu....
athu updated ayii achanu kodukkunnathil

jeevithathitte santhosham kanttu enthunna ......
entte oru ammayiiiiiiiiiii

''ethanu paryunnee....makkale kanttum mavin poo kanttum assikkaruthu ennu''
athu ettu pidichu padunnuuu....kushyilottu kalum vcehu erikkunnaa 90 kashinjaaa...
akanna bhanthathil petta...oru ammummaaa

ethu okke kettu onnum paryathee...
entte sarirathilkku thalarnnu veshuka anooo entte achan...

ayuoo....enikku entte achanodu avasanam ayii onnu yathra chothikkanam...
karayaruthee ennu enkkilum oru vakku paryanam....

nan sathoshathodeyanu pokunnathu ennu paraynam...
varilla enkkilum orikkal nan varum ennu parayan kashinjilla enkkilum....
achan kottarathilkku orikkal varumpol kanam ennu enkkilum
enikku entte achanodu paranjitte pokan avuuuu....

eniyum avide ninnal seriyavilla ennu kanttu entte raja kumaran
entte kayil muruke pidikkunnuuu.....
alla sakatham ayii piidchu valichu kottu pokan nokkunnuu...

ella enikku yathra paranjee pattuuu.....
vere arodum paranjilla enkkilum
enikku entte achanodu yathara paarnje pattuuu.....

enne pidicha raja kumarantte kayuu nan sakthyuode viduvikkan nokkii...
apol athilum sakthyuodee avan enne muruke pidichu valikkunnuu....
avsanam...sakatham aya pidichu valithathinu edayil....
oru valiya sabhatham kettu nan kannu thurannapol...
nan kattilil ninnu thashe venu erunnuu....

kannu thurannu pakachu nokkiyapol...
enikku chuttum unttayirunnavr onnum ellaa....
raja kumaranum......

entte muriyude vathil thurannu akathekku varunna entte achan allathee...

nan chadii ettuuu.....
odiii chennu achaaaaaaaaa ennu vilcihu ketty pidichu ....
ellam upeshcihu enikku raja kottarthilkku raja kumarantte kude povantta
enikku entte achane ennum kanttal mathram mathy
ennu manassil theerumanichu urappichu...
atharyum neram adakki vechirunna entte sankkdam...
oru valiya potty karchil ayii purtahkeku vannapol...
enne cherthu pidicha entte achan kettuvooo....
nan ''bye bye rajakumaraa''
ennu karachilinu edayil urakke vilichu paryunnathu.....
ariyillaa.....

( kathakku pinnile katha...

oru internet premam potty poya entte kuttkary ....
kalyaniyude molu komalam jeeraka muttayi eduthu kashikkunnna polee...
kurachu sleeping pills eduthu kashichu asupathryil
sughavasam nadathiyathu kanttapol muthal..
avalu cheyitha ee nalla kariyam arinjapol muthal
ellarum avalkku chumma ehsttam pole free ayii
kodukkunna snegham kanttapol muthal ......
enikkum oru mogham... alla....oru kothiiii.....
anaghne aa oru divasam swpanam kanttu
uranghy poya oru rathriyil...
janichathu anuu ee vivaranathinu pinnile aniyara raghsyanghal ....
athodu kudy nan aa swpanam ennannekkum ayiiii
oru kushi vetty mudiii.. kurissu varachu
avasanippichuu ennu kudy...ariyichu kottu ammeennn)

(1) ***oru kumbhasaram***


orikkal .....

ormmakal vektham ayii
thudnaghy irunna
oru ranttam
classu kariyude
kuttykalathu....

oru karanavum ellathe
entte purake nadannu
nee enne deshyam
pidippichirunnu...

enne kaliyakkan ayiii..kuttam paryan ayii ...
nee oro karanaghal kanttu pidichirunnu...

nan anija pottiintte valippam muthal..
valittu eshuthya entte kanmashikkum...
ellarum nallathu ennu paranja entte
manogharam aya uduppukalkkum......
ellam nee enne kuttam paranju kaliyakkiyathu
vallatha oru vassiyuode ayirunnuu

palavattam nan ninne annu beeshani peduthyirunnu...
eny nee enne kaliyakkiyal...
kayil kittunna vadi eduthu ninne nan adikkum ennuu...

apol okkeyum nitte kaliyakkalukalkku vassi kudiyathee ulluuu...
avasanam orikkal nan entte prathikaram chyethuu...
kayil kittya kappi vadi eduthu nan ninne thalli...
entte kali theeruvolam...

annu nitte kayuu potty ennum...
kayil nirachu padukal veenu ennum okke
kuttukarikal paranjpol enikku ninne
tholppichathitte santhosham ayirunnuu...

ellarum pedikkunna rowdy aya achantte mon
ennu parnju ayirunnu annu nee
aa schoollil shine cheyithu erunnathu...

ninne thalliyathu arinju nitte achan
enne kollum ennu paranju nitte
kuttukar enne pedippichapol..
nan vettil poyii puthappinu adiyil
entte achan varunnathinu munppu olichathum
pinne pani pidichu kidappil ayathum....
nitte achan enne kollan varunnathu swpanam kanttu
pedichu rathrikalil nejtty ettathum okke nan
mathram annu manassil sushicha swakriyam...

pinnidu orikkalum nan ninne kanttittu ellaa...
aa avathykalathu aa nadu vittu ...
puthiya oru lokathekku yathra ayapol
nan manassu nirachu santhoshichathu...
nitte achan eny enne kollan varillallo ennu orthu mathram anuu...

enkkilum pinnidu epol okkeyuoo nan ninne orthu erunnuu...
aa nadine kurichu orthapol okkeyum...
entte manassil nee kadannu vannuu...
pinnidu aa nattil poyapol okkeyum...
entte kannukal ninne parathyirunnuu...

enkkilum orikkal polum nan arodum chothichilla ninne kurichuu..
ennu enkkilum orikkal evide enkkilum vechuu
ninne kanuvan kashinjirunnu enkkil ennnu
orupadu vattam veruthe nan orthittu unttuu....

nitte perulla are kanttalum
nan onnu kudy sushichu nokkar unttu...
athu nee anoo ennuu...

ennu ee orukuttil....
entte ee ayirathi onnu kuttukarude edayil...
oral ayii nee....unttayirunnu enkkil ennu...
.enne kalyakki vilichirunna aa perukalil
ethu enkkilum onnu vilichu nee vannirunnu enkkil ennu...
ennu nan epol veruthe assikkunnu...

nee enne thirichu arinju enkkil...
oru vattam ...onnu vilikkukaaa....
enne desyam pidippikkan ayii annu nee vilichirunna aa perukalil onnu......

orikkalum mappu paryan allaa...nan kathu erikkunnathu...
thirichu pakaram enne onnu adichu prethikaram
cheyitholu ennu paryan ullaa..
visala manaskathayum enikku ellaa...
annu nan adichapol ninakku nothoo ennu chothichu senti avanum ...
enikku kashiyum ennu thonnunnillaa

pasheee ninne ennu enkkilum orikkal eny kanttal....
onnu enikku ariyanam ennu unttuu...
alla enkkil chothikkanam ennu unttuu...

annu ennekkal orupadu vayassinu valiya kutty ayirunnu nee...
nan ninne adicha aa kappi vadi ninakku pidichu medichu
enne thirichu adikkam ayirunnu annuu...
rowdy aya acahntte mon enna peru
nee kathu sushichirunnu annu varee....

ennittum ......
ennittum...nee enthee annu enne thirichu adichillaa....????
priyapetta kuttukaraa....nee enikku ethinu ulla utharam thanne pattuu...

enkkilum nee ariyuka pinnidu nan areyum thalliyittu ellaa
beshani peduthare ulluuuuuuuuuuuuuuuu