കിട്ടാത്ത എന്തിനോ വേണ്ടി
വാശിപിടിച്ചുകരഞ്ഞ
കുട്ടിക്കാലത്തെ എതോ ഒരു ദിവസം....
കൂട്ടുകാരിയില്‍നിന്നു കേട്ട സിന്‍ഡ്രല്ല കഥയിലെ
രാജകുമാരനെപ്പോലെ.....
അവനെ ഞാന്‍ ആദ്യമായി കണ്ടു.....
അന്ന് എണ്റ്റെ അരുകില്‍ വന്ന് ..
എന്നോടൊപ്പം പുറത്തു പെയ്യുന്ന
മഴയെ നോക്കി അവനിരുന്നപ്പോള്‍
പുതിയതായി കിട്ടിയ ഒരു കളിപ്പാട്ടത്തിണ്റ്റെ
കൌതുകത്തോടെ ഞാന്‍ അവനേയും നോക്കിയിരുന്നു...
പിന്നെ... ദിവസങ്ങള്‍ കഴിയുന്തോറും....
ഒരു നിഴല്‍പോലെ ആരും അറിയാതെ
അവനും എന്നോടോപ്പം ഉണ്ടായി...
തനിച്ചാണെന്നുതോന്നിയപ്പോളൊക്കെയും...
അവനെണ്റ്റെ അരുകില്‍ എവിടെനിന്നോ ഓടിവന്നു...
ഞാന്‍ പറഞ്ഞ കഥകളും... ഞാന്‍ പറഞ്ഞ പരാതികളും...
കേട്ടിരുന്ന അവന്‍ അങ്ങനെ കുട്ടിക്കാലത്തെ എണ്റ്റെ ഏറ്റവും
പ്രിയപ്പെട്ട കൂട്ടുകാരനായി ഞാന്‍പോലുമറിയാതെ മാറുകയായിരുന്നു....
ചിലപ്പോള്‍ വഴക്കു കൂടി...പിണങ്ങി....
പിന്നെ വീണ്ടും... മാഞ്ചുവട്ടിലെ മാങ്ങ പെറുക്കി...
നെല്ലിക്കയുടെ മധുരവും കൈപ്പും പങ്കു വെച്ച്...
പൂമ്പാറ്റയെ പിടിക്കാന്‍ എണ്റ്റെ കൂടെ ക്കൂടി..
അങ്ങനെ...എപ്പോഴും...ഒരു നിഴല്‍ പോലെ...
ഞാന്‍ വിളിക്കാതെതന്നെ എണ്റ്റെകൂടെ അവന്‍ ഉണ്ടായി.
പിന്നെ കുട്ടിക്കാലം എന്നെ

വിട്ടുപോയിത്തുടങ്ങിയപ്പോള്‍...
ആദ്യമായി പ്രേമത്തെക്കുറിച്ച്
ആദ്യമായി പ്രേമത്തെക്കുറിച്ച്
കൂട്ടുകാരുമയി ചര്‍ച്ച ചെയ്തപ്പോള്‍
ഞാന്‍ പറഞ്ഞ എണ്റ്റെ സങ്കല്‍പ്പത്തിലെ കാമുകന്...
അവണ്റ്റെ രൂപമായിരുന്നു.... അവണ്റ്റെ ഭാവമായിരുന്നു....
അവണ്റ്റെ സ്വരമായിരുന്നു....
അല്ല... അത് അവന്‍ തന്നെയായിരുന്നു.
ആ തിരിച്ചറിവ്.....ആദ്യമായി...എനിക്കുണ്ടായ നിമിഷം മുതല്‍....
പിന്നീട് അവന്‍പോലുമറിയാതെ ഞാന്‍ അവണ്റ്റെ കാമുകിയായി....
ഞാന്‍ അറിയില്ല എന്ന ഭാവത്തില്‍ അവനെണ്റ്റെ കാമുകനും...
പിന്നീടുള്ള എണ്റ്റെ യാത്രകളിലൊക്കെയും...
ആരോടും പറയാതെ.... ആരും അറിയാതെ.....
അവനേയും ഞാനെണ്റ്റെ ഒപ്പം കൂട്ടി..
എണ്റ്റെയരുകില്‍ അവനെ ഞാന്‍ പിടിച്ചിരുത്തി...
എനിക്കുമാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍
അവന്‍ പറഞ്ഞ തമാശകള്‍കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചപ്പോള്‍...
എന്നെ സംശയത്തോടെ നോക്കിയ കണ്ണുകളെ ഒഴിവാക്കാനായിരുന്നു,
ഞാന്‍ പിന്നെ ഒറ്റക്കുള്ള യാത്രകളെ സ്നേഹിച്ചുതുടങ്ങിയത്...
പ്രേമത്തില്‍ നിന്നും....
പിന്നീടെപ്പോഴാണ് ഞാന്‍ അറിഞ്ഞത്
ഞാനവനെ പ്രണയിക്കുകയാണെന്ന്......എനിക്കറിയില്ല.
വിജനമായ വഴികളിലൂടെ നിശ്ശബ്ദമായി
അവണ്റ്റെ കൂടെ നടന്നപ്പോഴോ... ?
വഴിയരുകില്‍ കണ്ട പൂവിറുത്ത് അവനെക്കൊണ്ട്
എണ്റ്റെ മുടിയില്‍ ചൂടിച്ചപ്പോഴോ... ?
അതോ ആ പൂവുകളെ അവന്‍ ഞാനറിയാതെ
ചുംബിച്ചുകൊണ്ട് എണ്റ്റെ മുടിയില്‍
ചൂടിക്കുന്നത് ഒളികണ്ണിട്ട്
ഞാന്‍ ആദ്യമായി കണ്ടപ്പോഴോ... ?
പിന്നീട് കുപ്പിവളകള്‍ മേടിച്ച് അവനെക്കൊണ്ട്
എണ്റ്റെ കൈകളില്‍ അണിയിച്ചപ്പോള്‍....
നിലാവുള്ള രാത്രികളില്‍ ആകാശത്തിലെ
നക്ഷത്രങ്ങളെ അവനോടൊപ്പംനോക്കിനിന്നപ്പോള്‍....
പിന്നെ ആള്‍ക്കൂട്ടത്തിനു നടുവിലും.....
അവണ്റ്റെ കൈപിടിച്ച്...
അവനെ എന്നോടുചേര്‍ത്തു നിര്‍ത്തിയപ്പോള്‍ ....
അവനെ ഞാന്‍ എണ്റ്റേതാക്കുകയായിരുന്നു....
എണ്റ്റേതു മാത്രം....
എണ്റ്റെ പ്രണയത്തിലെ കാമുകനെ അന്വേഷിച്ചു-
കണ്ടുപിടിക്കാന്‍ ഇറങ്ങിയ കൂട്ടുകാര്‍ക്ക്,
അവനെ ഒരു രാജകുമാരന്‍
എന്നുമാത്രം വിശേഷിപ്പിച്ച്
ഞാന്‍ പിടികൊടുക്കാതെ നടന്നപ്പോള്‍....
അവര്‍ അറിഞ്ഞില്ല....
ഒരു ദിവസം അവര്‍ക്കു കാണിച്ചുകൊടുക്കാനായി
ഞാന്‍ യാഥാര്‍ഥ്യത്തിണ്റ്റെ ലോകത്തില്‍....
അവനെ അപ്പോള്‍ തിരക്കുകയാണ് എന്ന്...
വിജനമായ വഴികളിലും...
തിരക്കുപിടിച്ച നഗരത്തിലും...
എണ്റ്റെ കണ്ണുകള്‍ പിന്നീട് അവനെ
എപ്പോഴും തേടുകതന്നെയായിരുന്നു....
എണ്റ്റെ സ്വപ്നത്തില്‍ എനിക്കു മാത്രം
കാണാന്‍ കഴിയുന്ന അവണ്റ്റെ രൂപം
എണ്റ്റെ കുട്ടിക്കാലം മുതല്‍
എന്നോടൊപ്പം.... ആരും അറിയാതെ
ഓരോ നിമിഷവും ഉണ്ടായിരുന്ന അവന്‍
ഈ ലോകത്തില്‍ എവിടെയോ
ഒളിച്ചിരിപ്പുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിച്ചു....
അവന്‍ എവിടെയാണെങ്കിലും
അവനെ എണ്റ്റെ മുന്നില്‍ കൊണ്ടുവരാന്‍...
എത്രയോവട്ടം...
എരിയുന മെഴുകുതിരികളോടൊപ്പം....
അള്‍ത്താരയുടെ മുന്നിലെ.....
ക്രൂശിതരൂപത്തില്‍നോക്കി ഞാന്‍ യാചിച്ചു....
അത്രമാത്രം ഞാനവനെ സ്നേഹിച്ചിരുന്നു....
ഇഷ്ട്ടപ്പെട്ടിരുന്നു.....
പ്രേമിച്ചിരുന്നു....
മനസ്സുനിറയെ അവനു മാത്രം
കൊടുക്കാനായി സൂക്ഷിച്ചുവെച്ച പ്രണയം...
അത് അവനല്ലാതെ മറ്റാര്‍ക്കും
കൊടുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല
എന്നത്‌എത്രയോവട്ടം ഞാന്‍ മാത്രം
തിരിച്ചറിഞ്ഞ സത്യം....
അവസാനം........
കാത്തിരിപ്പുകള്‍ക്കൊടുവില്‍....
സത്യത്തിനും സങ്കല്‍പ്പത്തിനും നടുവില്‍നിന്ന്....
ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു...
എനിക്ക് ഭ്രാന്തായിരുന്നോ....? അതോ മുഴു വട്ടോ .... ?

http://www.orkut.com/Main#CommMsgs?cmm=95521351&tid=5526911122437269402&start=1
6 comments:
നന്നായിരിക്കുന്നു. :)
നന്നായിട്ടുണ്ട്.
:)
മുഴു വട്ടോ .... ?
sruthi..nannayirikunnu
ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു...
എനിക്ക് ഭ്രാന്തായിരുന്നോ....? അതോ മുഴു വട്ടോ .... ;)
പ്രണയം...
പ്രാണനില്‍ മുറിവേല്‍ക്കുകയോ
ആത്മാവില്‍ കാറ്റ് പിടിക്കുകയോ...
അറിയില്ല...
ഹൃദയത്തില്‍ പമ്പരം കണക്കെ
ആണ്ടിറങ്ങുന്ന ഹൃദയം...
ഹാ വേദന...
ചാവുന്ന വേദന....
Post a Comment