Friday, August 7, 2009

*****ഒരു കുംബസാരം *****



















ഒരിക്കല്‍.....
ഓര്‍മ്മകള്‍ വെക്തമായി തുടങ്ങിയിരുന്ന
ഒരു രണ്ടാം ക്ലാസ്സുകാരിയുടെ കുട്ടികാലത്ത്....

ഒരു കാരണവുമില്ലാതെ
എന്റ്റെ പുറകെ നടന്നു
നീ എന്നെ
ദേഷ്യം പിടിപ്പിച്ചിരുന്നു...

എന്നെ കളിയാക്കാനായി..കുറ്റം പറയാനായി ...
നീ ഓരോ കാരണങള്‍ കണ്ടു പിടിച്ചിരുന്നു ...

ഞാന്‍ അണിഞ പൊട്ടീന്റ്റെ വലിപ്പം മുതല്‍..
വാലിട്ടു എഴുതിയ എന്റ്റെ കണ്‍മഷിക്കും ..
എല്ലാരും നല്ലതെന്ന്പറഞ്ഞ എന്റ്റെ
മനോഹരമായ ഉടുപ്പുകള്‍ക്കും...... എല്ലാം

നീ എന്നെ കുറ്റം പറഞ്ഞു കളിയാക്കിയത്
വല്ലാത്തൊരു വാശിയോടെയായിരുന്നു...

പലവട്ടം ഞാന്‍ നിന്നെ അന്ന്

ഭീഷണി പെടുത്തിയിരുന്നു ...
ഇനി നീ എന്നെ കളിയാക്കിയാല്‍ .. .
കൈയ്യില്‍ കിട്ടുന്ന വടി എടുത്തു
നിന്നെ ഞാന്‍ അടിക്കുമെന്നു‌ ...

അപ്പോളോക്കെയും

നിന്റ്റെ കളിയാക്കലുകള്‍ക്ക്
വാശി കൂടിയതെയുള്ളൂ...

അവസാനം ഒരിക്കല്‍ ..
ഞാന്‍ എന്റ്റെ പ്രതികാരം ചെയ്യി‌തു .. .
കയ്യില്‍ ‍ കിട്ടിയ കാപ്പി വടി എടുത്തു
ഞാന്‍ നിന്നെ തല്ലി . ..
എന്റ്റെ കലി തീരുവോളം ...

അന്ന് നിന്റ്റെ കയ്‌പൊട്ടി എന്നും...
കൈയ്യില്‍ നിറച്ചു പാടുകള്‍
വീണുമെന്നുമൊക്കെ കൂട്ടുകാരികള്‍ പറഞ്ഞപോള്‍ എനിക്ക് നിന്നെ
തോല്പ്പിച്ചതിന്റ്റെ സന്തോഷമായിരുന്നു ‌ ...

എല്ലാരും പേടിക്കുന്ന Rawdy ആയ

അച്ഛന്റ്റെമോന്‍ എന്ന് പറഞ്ഞായിരുന്നു
അന്ന് നീ ആ സ്കൂള്ളില്‍
ഷൈന്‍ ചെയ്യിതിരുന്നത് ....

നിന്നെ തല്ലിയത് അറിഞ്ഞു

നിറ്റെ അച്ഛന്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞു
നിറ്റെ കൂട്ടുകാര്‍ എന്നെ പേടിപ്പിച്ചപോള്‍ ..
ഞാന്‍ വീട്ടില്‍ പ്പൊയീ പുതപ്പിനടിയില്‍
എന്റ്റെ അച്ഛന്‍ വരുന്നതിനു മുന്‍പ്പ് ഒളിച്ചതും
പിന്നെ പനി പിടിച്ചു കിടപ്പിലായതും ....
നിറ്റെ അച്ഛന്‍ എന്നെ കൊല്ലാന്‍ വരുന്നത്

സ്വപ്നം കണ്ട്ടു പേടിച്ചു രാത്രികളില്‍
ഞെട്ടി ഏറ്റതും ഒക്കെ ഞാന്‍ മാത്രം
അന്ന് മനസ്സില്‍ സൂഷിച്ച സ്വകാരിയം ...

പിന്നിട് ഒരിക്കലും ഞാന്‍ നിന്നെ കണ്ടിട്ട് ഇല്ലാ ...
ആ അവധിക്കാലത്തു ആ നാടുവിട്ടു ...
പുതിയ ഒരു ലോകത്തേക്ക് യാത്ര ആയപ്പോള്‍
ഞാന്‍ മനസ്സ് നിറച്ചു സന്തോഷിച്ചത്‌ ...
നിറ്റെ അച്ഛന്‍ ഇനി എന്നെ കൊല്ലാന്‍ വരില്ലല്ലോ
എന്നോര്‍ത്ത് മാത്രമാണ് . .

എന്ക്കിലും പിന്നിട് എപ്പോളൊക്കെയോ
ഞാന്‍ നിന്നെ ഓര്‍ത്തിരുന്നു‌ ...
ആ നാടിനെ കുറിച്ച് ഓര്‍ത്തപ്പോളൊക്കെയും . ..
എന്റ്റെ മനസ്സില്‍ നീ കടന്നു വന്നൂ ...
പിന്നിട് ആ നാട്ടില്‍ പോയപ്പോളൊക്കെയും .. .
എന്റ്റെ കണ്ണുകള്‍ നിന്നെ പരതിയിരുന്നു‌ ...

എന്ക്കിലും ഒരിക്കല്‍പ്പോലും ഞാന്‍
ആരോടും ചോതിച്ചില്ല
നിന്നെ കുറിച്ച്‌ ..

എന്ന് എന്ക്കിലും ഒരിക്കല്‍
എവിടെ എന്ക്കിലും വെച്ച്‌
നിന്നെ കാണുവാന്‍ കഴിഞ്ഞിരുന്നു
എന്ക്കിലെന്നു ഒരു പാട് വട്ടം
വെറുതെ ഞാന്‍ ഓര്‍ത്തിട്ടു ഉണ്ട് ‌ ....

നിറ്റെ പേരുള്ള ആരെ കണ്ടാലും
ഞാന്‍ ഒന്ന് കൂടി സൂഷിച്ചു നോക്കാര്‍ ഉണ്ട്...
അത് നീയാണോ എന്ന് ...

ഇന്ന് ഈ ഓര്‍ക്കുട്ടില്‍ ....
എന്റ്റെ ഈ ആയിരത്തി ഒന്ന് കൂട്ടുകാരുടെ ഇടയില്‍ ...
ഒരാളായി നീ....ഉണ്ട്ടയിരുന്നെക്കിലെന്നു
എന്നെ കളിയാക്കി വിളിച്ചിരുന്ന ആ പേരുകളില്‍
ഏതു എന്ക്കിലുമോന്നു വിളിച്ചു നീ വന്നിരുന്നെന്ക്കിലെന്നു ...
എന്ന്..... ഞാന്‍ ഇപ്പോള്‍ വെറുതെ ആശിക്കുന്നു

നീ എന്നെ തിരിച്ചു അറിഞ്ഞു എന്ക്കില്‍ ...
ഒരു വട്ടം...ഒന്ന് വിളിക്കുക ....
എന്നെ ദേഷ്യം പിടിപ്പിക്കാനായി
അന്ന് നീ വിളിച്ചിരുന്ന ആ പേരുകളിലൊന്ന്......

ഒരിക്കലും മാപ്പ് പറയാന്‍ അല്ലാ...

ഞാന്‍ കാത്തിരിക്കുന്നത്... .
തിരിച്ചു പകരം എന്നെ ഒന്ന് അടിച്ചു പ്രതികാരം
ചെയ്യിതൊളു എന്ന് പറയാന്‍ ഉള്ള ..
വിശാല മനസ്കതയും എനിക്ക് ഇല്ലാ...
അന്ന്‍ ഞാന്‍ അടിച്ചപോള്‍
നിനക്ക് നോന്തോ ? എന്ന് ചോതിച്ചു
senti - യാകുവാനും ...
എനിക്ക് കഴിയുംമെന്നു തോന്നുന്നില്ലാ

പക്ഷെ നിന്നെ എന്ന് എന്ക്കിലും

ഒരിക്കല്‍ ഇനി കണ്ടാല്‍....
ഒന്ന് എനിക്ക് അറിയണം എന്നുണ്ട് ...
അല്ല എന്ക്കില്‍ ചോതിക്കണം എന്നുണ്ട്

അന്ന് എന്നേക്കാള്‍ ഒരു പാട് വയസ്സിനു
വലിയ കുട്ടിയായിരുന്നു നീ...
ഞാന്‍ നിന്നെ അടിച്ച ആ കാപ്പി വടി
നിനക്ക് പിടിച്ചു മേടിച്ചു എന്നെ
തിരിച്ചു അടിക്കാമായിരുന്നു അന്ന്‌ ...
rowdy -ആയ അച്ഛന്റ്റെ മോന്‍ എന്ന പേര്
നീ കാത്തു സൂഷിച്ചിരുന്നു അന്ന് വരെ....

എന്നിട്ടും ......
എന്നിട്ടും...നീ എന്തേ അന്ന് എന്നെ
തിരിച്ചു അടിച്ചില്ലാ ....????
പ്രിയപ്പെട്ട കൂട്ടുകാരാ ....
നീ എനിക്ക് ഇതിനു ഉള്ള ഉത്തരം തന്നേ പറ്റൂ .

എന്ക്കിലും നീ അറിയുക....
പിന്നിട് ഞാന്‍ ആരെയും തല്ലിയിട്ടു ഇല്ലാ...
ഭീഷണിപ്പെടുത്താറെയുള്ളള്ളള്ളള്ളൂ

3 comments:

M.K.KHAREEM said...

എവിടെയാണ് നിന്റെ ചങ്ങാതി?
എവിടെയോ ഒരിടത്തു
നീ കൊടുത്ത ആ മുറിവ്
മധുരമായി കൊണ്ട് നടക്കുന്നില്ലേ?
നീ തേടുന്ന പോലെ അവനും
നിന്നെയും തെടുന്നില്ലേ?
എന്തോ,
കാലം ഇങ്ങനെയൊക്കെയാണ്...
ഒരുതരം വികൃതികുട്ടിയെ പോലെ...

Sureshkumar Punjhayil said...

Kathuveppu...!
Manoharam, Ashamsakal...!!!

ഹൃദയപൂര്‍വ്വം ....suvee. said...

kollam ..nee thedunna aa kootu karanu vendiyulla aa kathirippinu mundu oru sugham.....asamsakalode...hridhayapoorvam..suvee.