വിജനമായ അമ്പലകുളത്തില്‍
വിരിയുന്ന താമരപൂ പറിക്കാന്‍
ആരും കാണാതെ പോയ...
ആ ദിവസമാണ് ...
എന്റ്റെ അച്ഛന്‍ അമ്മയോട് ആദ്യമായി
അവനെ കുറിച്ച് പറയുന്നതും
എന്ത് വില കൊടുത്തും അവനെ
വിട്ടിലേക്ക് കൊണ്ട് വരുന്നതിനെക്കുറിച്ച്
ആലോചിച്ചു തീരുമാനിക്കുനതും ..
വലിയ കാറ്റും ഇടി മിന്നലുമുള്ള മാഴയത്താണ്
മാവിന്‍ ചുവട്ടില്‍ നല്ല മധുരമുള്ള മാങ്ങാ വീഴുന്നതെന്ന്
അടുത്ത വീട്ടിലെ വലിയമ്മ പറയുന്നത് കേട്ട് ,
വേറെ ആര്‍ക്കും കിട്ടുന്നതിനു മുന്‍പ്പേ അത് പിറക്കാന്‍
ഇടി മിന്നലോടു കൂടിയ പെരു മഴയത്ത്
ഇറങ്ങി ഓടിയ ആ ദിവസം..
അന്നാണ് ,
അവന്‍ അച്ഛന്റ്റെ കൂടെ ആദ്യമായി വിട്ടില്‍ വന്നതും
ഞാന്‍ ആദ്യമായി അവനെ നേരില്‍ കാണുന്നതും
എനിക്ക് എപ്പോളും കാണാന്‍ പറ്റുന്ന വിധത്തില്‍
അവന്‍ എന്നെ നോക്കി ഒരു മാതിരി കോപ്പിലെ
ചിരി ചിരിച്ചു കൊണ്ട് ...ഒരു മൂളി പാട്ടുമായി
അവന്റ്റെ കഴുകന്‍ കണ്ണുകളോടെ എന്നെ
ഒരു പേടി സ്വപ്നംപോലെ പിന്തുടര്‍ന്ന് തുടങ്ങിയതും..
കൂട്ടുകാരിക്ക് കിട്ടിയ രണ്ട്ട് മയില്‍ പീലിയില്‍
ഒന്ന് ഞാന്‍ കൊതിയോടെ ചോദിച്ചിട്ടും തരാതെ അവള്‍
പുസ്തകത്തില്‍ ഒളിപ്പിക്കുന്നത് കണ്ട്ട്
അവള്‍ അറിയാതെ അതിലൊന്ന് ഞാന്‍ എടുത്തു
എന്റ്റെ പുസ്തകത്തില്‍ ഒളിപ്പിച്ചത്
അച്ഛന്‍ അറിഞ്ഞ ദിവസം...
അന്നാണ്,
ആദ്യമായി ഞാനും അവനുമായി
ഒരു ഏറ്റുമുട്ടല്‍ ഉണ്ട്ടായത്
എന്റ്റെ പുസ്തക്തിലിരുന്നു ആ മയില്‍പീലി
പെറ്റു കുട്ടുമ്പോള്‍ അവളുടെ മയില്‍ പീലിയെ ഞാന്‍
തിരിച്ചു കൊടുക്കുമായിരുന്നുയെന്ന്
എന്റ്റെ ഒച്ചത്തിലുള്ള കരിച്ചിലിനോടൊപ്പം
ഞാന്‍ വിളിച്ചു പറഞ്ഞിട്ടും
അവന്‍ ....ആ ദുഷ്ട്ടന്‍...
എന്റ്റെ അച്ഛന്റ്റെ മുന്‍പ്പില്‍ വെച്ച്
അന്ന് യാതൊരു ദയയും ഇല്ലാതെ
എന്നെ കീഴ്പെടുത്തുക തന്നെയായിരുന്നു
അവന്റ്റെ കരുത്തിനു മുന്നില്‍ ..
ഒരിക്കലും ജയിക്കാന്‍ കഴിയില്ലയെന്ന തിരിച്ചറിവിന് മുന്നില്‍...
അന്ന് ആദ്യമായി ഞാന്‍ പതറി പോയി എന്ക്കിലും..
ഒരിക്കല്‍ കൂടി ഒരു ഏറ്റു മുട്ടലിനുള്ള
അവസരം അവനു കൊടുക്കാതിരിക്കാന്‍
പിന്നിട് ഞാന്‍ വളരെ ബുത്ഥി മുട്ടിയാണെക്കില്‍പോലും
എന്നെ കൊണ്ട് ആവുന്ന വിധം ബോധപൂര്‍വ്വം
ശ്രമിച്ചു കൊണ്ടേയിരുന്നു...
എന്നിട്ടും...
പിന്നിട് ഇടക്ക് എപ്പോളൊക്കെയോ...
എന്നെ തൊട്ടിയും ഉരുമിയും അവനൊരു കള്ള കാമുകന്റ്റെ
പ്രണയ ചാപല്യംപോലെ ...അവന്റ്റെ സാന്യത്യം
എന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു..
അപ്പോള്‍ ഞാനോ..
ഒരു ബുദ്ധിമതിയായ കൌശലകാരി പെണ്ണിനെ പോലെ
അവന്റ്റെ കയ്യ് എത്താവുന്ന ദൂരത്തു നിന്നും ഓടി ഒളിച്ചും ...
അവന്റ്റെ മുന്നില്‍ ചെന്ന് പെട്ടു പോയാല്‍
അവന്‍ അടുത്ത് വരുന്നതേ ...
ഒച്ച ഉണ്ട്ടാക്കി... കാറി കൂവി ആളുകളെ വിളിച്ചു കൂട്ടി
സ്വയം രെക്ഷപെടാനുള്ള..എല്ലാ അടവും
അവന്റ്റെ അടുത്ത് പ്രയോഗിച്ചു..
വളരെ എളുപ്പത്തില്‍ രെക്ഷപെണ്ടുകൊണ്ടുംമിരുന്നു..
ഇതിനിടക്ക് എപ്പോളോ...എനിക്ക് ഞാന്‍ അറിയാതെ ....
അവനോടുള്ള ഭയം കുറേശ്ശെ കുറേശ്ശെ കുറഞ്ഞു വരുകയും ...
ഇടക്കൊക്കെ ഒരോ കുസൃതി ഒപ്പിച്ചു ഞാന്‍
അവന്റ്റെ മുന്നില്‍ അലക്ഷ്യമായി ചെന്ന്
പെടുകുയും ചെയ്യിതു തുടങി ...
പിന്നിട് എന്ന് മുതലാണെന്ന് എനിക്ക് ഓര്‍മ്മയില്ല ...
അവന്റ്റെ കയ്യ് എത്താവുന്ന ദുരത്തില്‍ ചെന്ന് ഞാന്‍ നിന്നിട്ടും ..
അവന്‍ എന്തോ ... എന്നില്‍നിന്നും അകന്നു മാറാന്‍ ശ്രമിക്കുന്നപോലെ ....
എന്റ്റെ മുന്നില്‍ വന്നുപെടുമ്പോള്‍...അവനു വല്ലാത്ത ഒരു ചമ്മല്‍ പോലെ ...
ഞാന്‍ അവന്റ്റെ സാമിപ്യം ...എന്നെ കൊണ്ട് ആവുംവിഥം
പിടിച്ചു മേടിക്കാന്‍ നോക്കിയിട്ടും...അവന്‍ എന്തോ
നിര്‍വികാരനായി സഹതാപത്തോടെ എന്നെ നോക്കി നിന്നത്
എന്നെ സത്യത്തില്‍ എപ്പോളൊക്കെയോ വേദനിപ്പിച്ചു...
അവന്‍ അങനെ ഒരു നോക്ക് കുത്തി മാത്രമായി
എന്റ്റെ വിട്ടില്‍ മാറിയത് ...എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ...
മാത്രമല്ല ....അവനെ അതിനുമുന്പ്പു ക്ണ്ടിട്ടിട്ടില്ലത്തവര്‍...
അവനെ നോക്കി അവന്‍ ആരുയെന്നും...എവിടെനിന്ന്
എന്തിനു വന്നവന്‍ എന്നും ചോദിക്കുമ്പോള്‍
ഉത്തരം പറയാനാവാതെ...
എപ്പോളൊക്കെയോ ഞാന്‍ വിഷമിക്കുന്നത് അച്ഛനും ...
അച്ഛന്‍ വിഷമിക്കുന്നത് ഞാനും...തിരിച്ചറിഞ്ഞു...
അങ്ങനെ....അവസാനം
ഞാന്‍ അവനെ ആരുമറിയാതെ എന്റ്റെ
മുറിയിലേക്ക് കൂട്ടികൊണ്ട് വന്നു....
അവനു എന്നന്നേക്കുമായി ഒളിക്കാന്‍
അവിടെ ഒരു ഇടവും കൊടുത്തു..
എന്തോ... അവനെ നഷ്ട്ടപെടുത്താന്‍ എനിക്ക് കഴിയുന്നില്ല
ഒരുപാടു ഓര്‍മ്മകള്‍ ..എനിക്ക് സമ്മാനിച്ചവന്‍ ആണ് ...അവന്‍
ആ ഓരോ ഓര്‍മ്മകള്‍ക്കും...പറയുവാന്‍ ഓരോ കഥ ഉണ്ട്ട്
ആ ഓരോ കഥകള്‍ക്കും...ഇപ്പോള്‍ എനിക്ക് മാത്രം
ആസ്വദിക്കാന്‍ കഴിയുന്ന ഓരോ സുഗന്തവും ഉണ്ട്ട്...
എന്ക്കിലും..എന്റ്റെ പ്രിയപ്പെട്ട ചൂരലെ...
നിന്നോട് മാത്രമായി ഞാന്‍
ഇന്നൊരു സ്വകാര്യം പറയട്ടെ ഇനി...
ഇപ്പോളാണ് തിരിച്ചറിയുന്നത്.....അന്ന്
"പ്രണയിക്കുക ആയിരുന്നു നിന്നെ ഞാന്‍ ആരോരുമറിയാതെ " യെന്ന്
http://www.orkut.co.in/Main#CommMsgs?cmm=26256456&tid=5417246124536687003&na=1&nst=1